ന്യൂഡല്‍ഹി: 2019ലെ 'മിസ് ഇന്ത്യ ഡല്‍ഹി' മാന്‍സി സെഗാള്‍ ആം ആദ്മി പാര്‍ട്ടി (എഎപി)യില്‍ ചേര്‍ന്നു. ഇന്ന് എഎപി നേതാവും എംഎല്‍എയുമായ രാഘവ് ഛദ്ദയുടെ സാന്നിധ്യത്തിലാണ് മാന്‍സി സെഗാള്‍ പാര്‍ട്ടിയുടെ അംഗത്വം സ്വീകരിച്ചത്.
മുൻ മിസ് ഡൽഹി മാന്‍സി സെഗാള്‍ ആം ആദ്മി പാര്‍ട്ടിയിൽ ചേർന്നു - ആം ആദ്മി പാര്‍ട്ടിമിസ് ഡൽഹി വാർത്ത
എഎപി നേതാവ് രാഘവ് ഛദ്ദയുടെ സാന്നിധ്യത്തിലാണ് മാന്‍സി സെഗാള്‍ പാര്‍ട്ടിയിൽ ചേർന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സത്യസന്ധമായ ഭരണത്തില്‍ നിന്നും രാഘവ് ഛദ്ദയുടെ കഠിനാധ്വാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ആം ആദ്മി പാര്‍ട്ടിയിൽ ചേരുന്നതെന്ന് പാർട്ടി അംഗമായ ശേഷം മാന്‍സി സെഗാള്‍ പറഞ്ഞു. മുൻ മിസ് ഡൽഹിയായ മാന്‍സി സെഗാള്‍ സ്വയം സംരംഭകയാണ്. 2019ലെ ഫെമിന മിസ് ഇന്ത്യ ഡൽഹിയിലായിരുന്നു സെഗാള്‍ കിരീടം ചൂടിയത്.
അതേ സമയം, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്ന് മുമ്പ് അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു.