രാഷ്ട്രീയം, അധികാരം, പ്രതികാരം: മിര്‍സാപൂര്‍ 2 ട്രെയിലര്‍ പുറത്തിറങ്ങി - മിര്‍സാപൂര്‍ 2 ട്രെയിലര്‍
ഒക്ടോബര്‍ 23ന് ആമസോണ്‍ പ്രൈമില്‍ മിര്‍സാപൂര്‍ 2 സ്ട്രീം ചെയ്ത് തുടങ്ങും
ഗുർമീത് സിംഗ്- മിഹിർ ദേശായി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്‌ത ആമസോൺ പ്രൈം സീരിസ് മിര്‍സാപൂര്‍ 2 ട്രെയിലര്‍ പുറത്തിറങ്ങി. പങ്കജ് ത്രിപദി, അലി ഫസൽ, ദിവ്യേന്ദു, ശ്വേത ത്രിപദി ശർമ, രസിക ദുഗൽ, ഹർഷിത ശേഖർ ഗൗർ, കുൽഭൂഷൻ ഖർബന്ദ, അൻജും ശർമ, രാജേഷ് തയ്ലാങ്, ഷീബ ചദ്ദ, അമിത് സിയാൽ, വിജയ് വർമ, ഇഷാ തൽവാർ, പ്രിയാൻഷു പൈനുള്ളി എന്നിവരാണ് പ്രധാന താരങ്ങൾ. രാഷ്ട്രീയം, അധികാരം, പ്രതികാരം എന്നിവയിലൂന്നിയാണ് മിര്‍സാപൂര്‍ 2 സഞ്ചരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒക്ടോബര്‍ 23ന് ആമസോണ്‍ പ്രൈമില്‍ മിര്‍സാപൂര്‍ 2 സ്ട്രീം ചെയ്ത് തുടങ്ങും. നിരവധി പ്രേക്ഷകരുള്ള സീരിസ് കൂടിയാണ് മിര്‍സാപൂര്‍ 2. എക്‌സല്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് നിര്‍മാണം.