കേരളം

kerala

ETV Bharat / sitara

വിവാദങ്ങള്‍ക്ക് വഴിവെച്ച് നടന്‍ അക്ഷയ് കുമാറിന്‍റെ നാസിക് യാത്ര - akshay kumar latest news

നടന്‍ അക്ഷയ് കുമാര്‍ ഇതുവരെയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഡോക്ടറെ കാണുന്നതിനായാണ് അനുമതിയോടെ താരം നാസികിലേക്ക് പോയതെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു

akshay
akshay

By

Published : Jul 4, 2020, 7:37 PM IST

മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ ഹെലികോപ്റ്ററില്‍ നോര്‍ത്ത് നാസികിലേക്ക് യാത്ര ചെയ്തെന്ന വാര്‍ത്ത പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. പ്രത്യേക അനുവാദം വാങ്ങി നോര്‍ത്ത് നാസികിലേക്ക് അക്ഷയ് കുമാര്‍ പോയതും അവിടെ ഒരു റിസോട്ടില്‍ താമസിച്ചതുമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര മന്ത്രി ചഗന്‍ ഭുജ്ബാല്‍ അറിയിച്ചു. താരത്തിന് യാത്ര നടത്താന്‍ എങ്ങനെ അനുമതി ലഭിച്ചുവെന്നതും അന്വേഷിക്കുമെന്ന് ഭുജ്ബാല്‍ അറിയിച്ചു.

നടന്‍ ഇതുവരെയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഡോക്ടറെ കാണുന്നതിനായാണ് അനുമതിയോടെ താരം നാസികിലേക്ക് പോയതെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവം പത്രം വഴിയാണ് അറിഞ്ഞതെന്നും എല്ലാം വിശദമായി അന്വേഷിക്കുമെന്നും ഭുജ്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യം കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം എങ്ങനെ നാസികിലെ ഒരു റിസോര്‍ട്ടില്‍ താമസിച്ചുവെന്നതും അനുമതി നല്‍കിയത് ആരാണെന്നും വിശദമായി അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥരെ ഇത് സംബന്ധിച്ച് ചോദ്യം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details