കേരളം

kerala

ETV Bharat / sitara

ശിവാനിയായി റാണി മുഖര്‍ജി വീണ്ടും; സീരിയല്‍ കില്ലറുടെ കഥയുമായി മര്‍ദാനി 2 - Rani Mukerji

2014ല്‍ പുറത്തിറങ്ങിയ മര്‍ദാനിയുടെ രണ്ടാം ഭാഗമാണ് റിലീസിന് തയ്യാറെടുക്കുന്ന മര്‍ദാനി 2

ശിവാനിയായി റാണി മുഖര്‍ജി വീണ്ടും; സീരിയല്‍ കില്ലറുടെ കഥയുമായി മര്‍ദാനി 2

By

Published : Nov 14, 2019, 4:27 PM IST

ഒരിടവേളയ്ക്ക് ശേഷം മര്‍ദാനിയുടെ രണ്ടാം ഭാഗത്തിലൂടെ ശിവാനി ശിവാജിയെന്ന കരുത്തുറ്റ പൊലീസ് ഓഫീസറായി എത്തുകയാണ് ബോളിവുഡ് നടി റാണി മുഖര്‍ജി. ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന സീരിയല്‍ കില്ലറെ കണ്ടെത്താനായി ശ്രമിക്കുന്ന പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ ഇത്തവണ റാണി എത്തുന്നത്.

2014ലാണ് സൂപ്പര്‍ ഹിറ്റ് ചിത്രം മര്‍ദാനി തീയറ്ററുകളിലെത്തിയത്. ആദ്യം ഭാഗം ഒരുക്കിയത് പ്രദീപ് സര്‍ക്കാറായിരുന്നു. മര്‍ദാനി 2ന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപി പുത്രനാണ്. നേരത്തേ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡിസംബര്‍ പതിമൂന്നിന് ചിത്രം തീയറ്ററുകളിലെത്തും. താരത്തിന്‍റെ ഗംഭീര തിരിച്ചുവരവായിരിക്കും മര്‍ദാനി 2 എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details