കേരളം

kerala

ETV Bharat / sitara

ഹിന്ദി- മറാത്തി നടി അഭിലാഷ പാട്ടീൽ കൊവിഡ് ബാധിച്ച് മരിച്ചു - അഭിലാഷ പാട്ടീൽ ബോളിവുഡ് കൊറോണ പുതിയ വാർത്ത

ചിഛോരെ, വരുൺ ധവാൻ ചിത്രം ബദ്രിനാഥ് കി ദുൽഹനിയ, ഗുഡ് ന്യൂസ് എന്നീ ബോളിവുഡ് ചിത്രങ്ങളിലും തേ ആത് ദിവാസ്, പിപ്‌സി, ബെയ്‌കോ ദേത കാ ബെയ്‌കോ, പ്രവാസ് തുടങ്ങിയ മറാത്തി സിനിമകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അഭിലാഷ പാട്ടീൽ കൊവിഡ് മരണം വാർത്ത  actress abhilash patil covid death news  ചിഛോരെ നടി അഭിലാഷ പാട്ടീൽ മരിച്ചു പുതിയ വാർത്ത  chhichhori actress abhilasha patil died news latest  അഭിലാഷ പാട്ടീൽ ബോളിവുഡ് കൊറോണ പുതിയ വാർത്ത  abhilasha patil bollywood corona news
അഭിലാഷ പാട്ടീൽ കൊവിഡ് ബാധിച്ച് മരിച്ചു

By

Published : May 6, 2021, 10:53 AM IST

മറാത്തി, ഹിന്ദി ചലച്ചിത്രങ്ങളിൽ സജീവമായിരുന്ന നടി അഭിലാഷ പാട്ടീൽ കൊവിഡ് ബാധിച്ച് മരിച്ചു. സുശാന്ത് സിംഗ് രജ്പുത്തിനൊപ്പം ചിഛോരെ, വരുൺ ധവാൻ ചിത്രം ബദ്രിനാഥ് കി ദുൽഹനിയ, ഗുഡ് ന്യൂസ് തുടങ്ങിയ ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് അഭിലാഷ പാട്ടീൽ. ഇതിന് പുറമെ, തേ ആത് ദിവാസ്, പിപ്‌സി, ബെയ്‌കോ ദേത കാ ബെയ്‌കോ, പ്രവാസ്, തുജാ മജാ അറേഞ്ച് മാര്യേജ് തുടങ്ങിയ മറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Also Read: തമിഴ് ഹാസ്യ നടൻ പാണ്ഡു അന്തരിച്ചു

ബനാറസിൽ പോയി മടങ്ങി വന്നതിന് ശേഷമാണ് അഭിലാഷയ്‌ക്ക് കൊവിഡ് ബാധിച്ചത്. അഭിലാഷ പാട്ടീലിന്‍റെ വേർപാടിൽ നിരവധി മറാത്തി താരങ്ങളും സംവിധായകരും അനുശോചനം രേഖപ്പെടുത്തി. നടനും സംവിധായകനുമായ ശശാങ്ക് ഉദാപുർക്കർ ഉൾപ്പെടെയുള്ള സിനിമാപ്രമുഖർ താരത്തിന് അന്ത്യാഞ്ജലി നേർന്നു. അഭിലാഷ വളരെ കഠിനാധ്വാനിയും ഊർജ്ജസ്വലയുമായ കലാകാരിയായിരുന്നുവെന്നാണ് അദ്ദേഹം അനുസ്മരിച്ചത്.

ABOUT THE AUTHOR

...view details