കേരളം

kerala

ETV Bharat / sitara

മുൻ മിസ് വേൾഡ് മനുഷി ചില്ലര്‍ ഇനി 'പൃഥ്വിരാജ്' ചിത്രത്തിൽ - Akshay Kumar

ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയുടെ സംവിധാനത്തിൽ ചരിത്രകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന 'പൃഥ്വിരാജ്' എന്ന ചിത്രത്തിൽ അക്ഷയ് കുമാറിന്‍റെ നായികയാണ് മനുഷി ചില്ലര്‍ എത്തുന്നത്.

മനുഷി ചില്ലര്‍  മുൻ മിസ് വേൾഡ്  മിസ് വേൾഡ് മനുഷി  പൃഥ്വിരാജ്  അക്ഷയ് കുമാർ  പൃഥ്വിരാജ് ചൗഹാൻ  പൃഥ്വിരാജ് ചൗഹാൻ സിനിമ  പൃഥ്വിരാജ് സിനിമ നായിക  മനുഷി ചില്ലര്‍ ബോളിവുഡിൽ  ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി  Manushi to make her grand Bollywood debut  Prithviraj  Prithviraj film  Prithviraj Chowhan  former Miss World Manushi Chhillar  Manushi Chhillar with Akshay Kumar  Manushi Chhillar in bollywood  Akshay Kumar  Dr. Chandraprakash Dwivedi
മനുഷി ചില്ലര്‍

By

Published : Jan 19, 2020, 1:56 PM IST

മുൻ മിസ് വേൾഡ് മനുഷി ചില്ലര്‍ ഇനി ബോളിവുഡിലും. യാഷ്‌ രാജ് ഫിലിംസ് ഒരുക്കുന്ന ബോളിവുഡ് ചിത്രം 'പൃഥ്വിരാജി'ലെ നായികാ ണ് മനുഷി എത്തുന്നത്. "ഒരു ഹിന്ദി ചിത്രത്തിലെ അഭിനേത്രിയാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. ഇപ്പോൾ ഞാൻ അഭിനയത്തിലൂടെ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരു അഭിനേതാവ് ആകുന്നതിന് ഒരുപാട് പരിശ്രമം ആവശ്യമാണ്. എന്നാൽ അതിലുപരി ഇതെനിക്ക് കലാപരമായ തൃപ്തിയാണ് നൽകുന്നത്." മനുഷി ചില്ലര്‍ തന്‍റെ ആദ്യ ബോളിവുഡ് ചിത്രത്തിന്‍ലെ അനുഭവം പങ്കുവെച്ചു.
ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയുടെ സംവിധാനത്തിൽ ചരിത്രകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന 'പൃഥ്വിരാജ്' എന്ന ചിത്രത്തിൽ നായകൻ അക്ഷയ് കുമാറാണ്. "അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്നത് വലിയ അംഗീകാരമാണ്. ബോളിവുഡിലെ ഏറ്റവും മികച്ച ഒരു നടനിൽ നിന്നും എന്തെങ്കിലും പഠിക്കാൻ സാധിക്കുകയെന്നതും വലിയ നേട്ടമാണ്. പൃഥ്വിരാജിന്‍റെ ചിത്രീകരണം തനിക്ക് സിനിമയെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരവും നൽകുന്നുണ്ട്," മനുഷി കൂട്ടിച്ചേർത്തു. ചിത്രത്തിൽ പശ്ചിമേന്ത്യയിലെ ശക്തനായ രാജാവ് പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാറെത്തുമ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ സന്യോഗിത ആയാണ് മാനുഷി ചില്ലര്‍ വേഷമിടുന്നത്. ഹരിയാന സ്വദേശിയായ മനുഷി ചില്ലര്‍ 2017ലെ ലോകസുന്ദരിയായിരുന്നു.
ഒരു മിഠായി കടയിലെത്തിയ കുട്ടിയായാണ് അഭിനയത്തിലെ ആദ്യ അനുഭവത്തെക്കുറിച്ച് തനിക്ക് തോന്നുന്നതെന്നും ഓരോ ദിവസത്തെയും ഷൂട്ടിങ്ങ് അവസാനിക്കുമ്പോൾ സംതൃപ്‌തി ഉള്ളതായും താരം പറഞ്ഞു. ഇത് അടുത്ത ദിവസത്തിൽ കൂടുതൽ നിലവാരമുള്ള പ്രകടനം കാഴ്‌ച വക്കാൻ സഹായിക്കുന്നതായും മനുഷി വ്യക്തമാക്കി.

ABOUT THE AUTHOR

...view details