കേരളം

kerala

ETV Bharat / sitara

ഫാമിലി മാന്‍ സീസണ്‍ 2 ഒന്നാം ഭാഗത്തേക്കാള്‍ ഒരുപടി മുന്നിലോ? ത്രില്ലര്‍ ടീസറിന് മികച്ച പ്രതികരണം - Manoj Bajpayee Samantha The Family Man 2

ഫെബ്രുവരിയില്‍ സീരിസ് ആമസോണില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും. ഈ മാസം 19ന് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സീരിസ് ലഭിക്കും

ഫാമിലി മാന്‍ സീസണ്‍ 2 ടീസര്‍  ഫാമിലി മാന്‍ സീസണ്‍ 2  ഫാമിലി മാന്‍ സീസണ്‍ 2 വാര്‍ത്തകള്‍  ഫാമിലി മാന്‍ സീസണ്‍ 2 സാമന്ത  മനോജ് ബാജ്പേയ് സാമന്ത അക്കിനേനി  മാനോജ് ബാജ്പേയ് ആമസോണ്‍ പ്രൈം  നീരജ് മാധവ് വെബ് സീരിസ്  The Family Man 2 teaser out now  The Family Man 2 teaser out now news  The Family Man 2 teaser news  Manoj Bajpayee Samantha The Family Man 2  Manoj Bajpayee Samantha web series
ഫാമിലി മാന്‍ സീസണ്‍ 2

By

Published : Jan 15, 2021, 3:49 PM IST

നിരവധി പ്രേക്ഷകരുള്ള ആമസോണ്‍ പ്രൈം സീരിസാണ് ഫാമിലി മാന്‍. ആദ്യ ഭാഗം അവസാനിച്ചപ്പോള്‍ നിരാശയിലായ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസായാണ് രണ്ടാം ഭാഗം ഉടന്‍ വരുമെന്ന് പുതുവര്‍ഷ തുടക്കത്തില്‍ സീരിസിലെ നായകന്‍ മാനോജ് ബാജ്‌പേയ് അറിയിച്ചത്. പിന്നാലെ മോഷന്‍ പോസ്റ്റര്‍ അടക്കമുള്ളവ പുറത്തിറങ്ങുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ സിനിമയുടെ ടീസര്‍ പുറത്ത് ഇറങ്ങിയിരിക്കുകയാണ്. ആദ്യ ഭാഗത്തേക്കാള്‍ ഒന്നുകൂടി മികവ് പുലര്‍ത്തും രണ്ടാം ഭാഗമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

ഇത്തവണ തെന്നിന്ത്യന്‍ സുന്ദരി സാമന്ത അക്കിനേനിയും ഒരു സുപ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. രാജും ഡികെയും ചേര്‍ന്നാണ് സിനിമ നിര്‍മിച്ച് സംവിധാനം ചെയ്‌തിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന ടീസറില്‍ പ്രിയാമണി, മനോജ് ബാജ്പേയ്, സാമന്ത എന്നിവരാണുള്ളത്. സാമന്ത ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് എന്ന പ്രത്യേകതയും ഫാമിലി മാന്‍ സീസണ്‍ 2വിന് ഉണ്ട്. സാമന്തയുടെ കഥാപാത്രത്തിന് സീരിസിലെ റോള്‍ എന്താണെന്നത് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരിയില്‍ സീരിസ് ആമസോണില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും. ഈ മാസം 19ന് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സീരിസ് ലഭിക്കും.

ABOUT THE AUTHOR

...view details