തെന്നിന്ത്യയും കടന്ന് ബിടൗണിന്‍റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളായ മഞ്ജുവാര്യര്‍. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ചിത്രീകരണം ഈ മാസം തന്നെ തുടങ്ങുമെന്നാണ് സൂചന. തെന്നിന്ത്യന്‍ താരം മാധവനാണ് സിനിമയില്‍ മഞ്ജുവിനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുക. ഭോപ്പാലില്‍ നടന്ന ചിത്രത്തിന്റെ വര്‍ക്ക് ഷോപ്പില്‍ മഞ്ജുവാര്യര്‍ പങ്കെടുത്തിരുന്നു. മഞ്ജു വാര്യർ ആദ്യമായി അഭിനയിച്ച ഇതര ഭാഷ ചിത്രം വെട്രിമാരന് സംവിധാനം ചെയ്ത അസുരനാണ്. ധനുഷിനൊപ്പം ഗംഭീര പ്രകടനം നടത്തിയ മഞ്ജുവിന് ഇപ്പോള്‍ തമിഴകത്തും ആരാധകരുണ്ട്. പച്ചൈയമ്മാള്‍ എന്ന കഥാപാത്രത്തെയായിരുന്നു അസുരനില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ചത്.
ബോളിവുഡിലേക്ക് ചേക്കേറാനൊരുങ്ങി മഞ്ജു വാര്യര്‍ - manju warrier movies
തെന്നിന്ത്യന്‍ താരം മാധവനാണ് സിനിമയില്‍ മഞ്ജുവിനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുക. ഭോപ്പാലില്‍ നടന്ന ചിത്രത്തിന്റെ വര്‍ക്ക് ഷോപ്പില്‍ മഞ്ജുവാര്യര്‍ പങ്കെടുത്തിരുന്നു
മഞ്ജുവിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ദി പ്രീസ്റ്റാണ്. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് മഞ്ജുവാര്യര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് . മാര്‍ച്ച് 11ന് സിനിമ തിയേറ്ററുകളിലെത്തും. ജോഫിന്‍.ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണമാണ് മലയാളത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഏപ്രില്‍ 15ന് ചേര്‍ത്തലയിലും പരിസരങ്ങളിലുമായി ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തില്‍ സൗബിന് ഷാഹിറാണ് നായകന്.