കേരളം

kerala

ETV Bharat / sitara

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ബയോപിക് 'മേജര്‍' ജൂലൈയില്‍ തിയേറ്ററുകളിലെത്തും - Major Sandeep Unnikrishnan biopic news

യുവതാരമായ അദ്‌വി ശേഷ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കുന്ന സിനിമ ജൂലൈ 2ന് തിയേറ്ററുകളിലെത്തും. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്

Major Sandeep Unnikrishnan biopic Major will hit theaters in July  മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ബയോപിക് 'മേജര്‍' ജൂലൈയില്‍ തിയേറ്ററുകളിലെത്തും  മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ബയോപിക്  മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ വാര്‍ത്തകള്‍  നടന്‍ അദ്‌വി ശേഷ് വാര്‍ത്തകള്‍  മേജര്‍ സിനിമ വാര്‍ത്തകള്‍  Major Sandeep Unnikrishnan biopic Major  Major Sandeep Unnikrishnan biopic news  biopic Major will hit theaters in July
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ബയോപിക് 'മേജര്‍' ജൂലൈയില്‍ തിയേറ്ററുകളിലെത്തും

By

Published : Jan 29, 2021, 4:39 PM IST

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന സിനിമ 'മേജറി'ന്‍റെ റിലീസിങ് തിയ്യതി പുറത്തുവിട്ടു. യുവതാരമായ അദ്‌വി ശേഷ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കുന്ന സിനിമ ജൂലൈ 2ന് തിയേറ്ററുകളിലെത്തും. ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സും സോണി പിക്ചേഴ്‌സ് ഇന്‍റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം റിലീസ് ചെയ്യുക.

സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ മേജര്‍ ബിഗിന്‍സ് എന്ന പേരില്‍ സിനിമയിലെ പിന്നണി പ്രവര്‍ത്തനങ്ങളും സന്ദീപ് ഉണ്ണികൃഷ്ണന്‍റെ മാതാപിക്കളുമായുള്ള അണിയപ്രവര്‍ത്തകരുടെ കൂടിക്കാഴ്ചകളും എല്ലാം ഉള്‍പ്പെടുത്തി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മേജറിലെ മറ്റ് താരങ്ങള്‍. സന്ദീപ് ഉണ്ണികൃഷ്ണനായുള്ള അദ്‌വി ശേഷിന്‍റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്ററും ശ്രദ്ധനേടിയിരുന്നു.

ABOUT THE AUTHOR

...view details