മഹേഷ് ഭട്ടിനെതിരെ ആരോപണങ്ങളുമായി ബന്ധു, നിയമത്തിന്‍റെ വഴിക്ക് നേരിടുമെന്ന് മഹേഷ് ഭട്ട് - മഹേഷ് ഭട്ട്
മഹേഷ് ഭട്ട് ബോളിവുഡ് സിനിമ രംഗത്തെ ഡോണാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാമിലൂടെ ലുവിന പറഞ്ഞു
കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി നടിയും ബന്ധുവുമായ ലുവിയേന ലോധ രംഗത്തെത്തിയിരുന്നു. മഹേഷ് ഭട്ട് ബോളിവുഡ് സിനിമ രംഗത്തെ ഡോണാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാമിലൂടെ ലുവിന പറഞ്ഞു. മഹേഷിന്റെ ബന്ധു സുമിത്തിന്റെ ഭാര്യയാണ് ലുവീന. ബോളിവുഡിലെ നടന്മാര്‍ക്ക് മയക്കുമരുന്നും സ്ത്രീകളേയും എത്തിച്ചുകൊടുക്കുന്ന വ്യക്തിയാണ് സുമിത് എന്നാണ് ലുവീന പറഞ്ഞത്. ഇതേക്കുറിച്ച് മഹേഷിന് അറിയാമെന്നും എന്നാല്‍ താന്‍ വിവാഹമോചനത്തിന് ശ്രമിച്ചതോടെ ഭട്ട് കുടുംബം തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നും ലുവീന വീഡിയോയില്‍ പറയുന്നു. ജോലി നഷ്ടപ്പെടുത്തി നിരവധി പേരുടെ ജീവിതം മഹേഷ് ഭട്ട് തകര്‍ത്തിട്ടുണ്ട്. തന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷയ്ക്കുവേണ്ടിയാണ് ഈ വീഡിയോ എടുക്കുന്നത് ലുവീന കൂട്ടിച്ചേര്‍ത്തു. സംഭവം വിവാദമായതോടെ ലുവീനക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് മഹേഷ് ഭട്ട്.