ഹൈദരാബാദ്:ബോളിവുഡ് സംവിധായകൻ മാധുര്‍ ഭണ്ഡാര്‍ക്കറിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇന്ത്യ ലോക്ക്ഡൗൺ എന്ന പേരിൽ യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ഭണ്ഡാർക്കർ എന്‍റർടെയ്ൻമെന്‍റും പിജെ മോഷൻ പിക്ചേഴ്സും ചേർന്നാണ്.
മാധുര്‍ ഭണ്ഡാര്‍ക്കർ ചിത്രം 'ഇന്ത്യ ലോക്ക്ഡൗൺ' ജനുവരിയിൽ തുടങ്ങും - മാധുര്‍ ഭണ്ഡാര്‍ക്കർ സിനിമ വാർത്ത
പ്രശസ്‌ത ബോളിവുഡ് സംവിധായകൻ മാധുര്‍ ഭണ്ഡാര്‍ക്കർ സംവിധാനം ചെയ്യുന്ന ഇന്ത്യ ലോക്ക്ഡൗൺ ഒരു ആക്ഷൻ ചിത്രമാണെന്നാണ് സൂചന.
![മാധുര്‍ ഭണ്ഡാര്‍ക്കർ ചിത്രം 'ഇന്ത്യ ലോക്ക്ഡൗൺ' ജനുവരിയിൽ തുടങ്ങും madhur bhandarkar india lockdown madhur bhandarkar film on lockdown madhur bhandarkar upcoming films ഇന്ത്യ ലോക്ക്ഡൗൺ ജനുവരിയിൽ വാർത്ത ഇന്ത്യ ലോക്ക്ഡൗൺ സിനിമ വാർത്ത ഇന്ത്യ ലോക്ക്ഡൗൺ മാധുര്‍ ഭണ്ഡാര്‍ക്കർ വാർത്ത മാധുര്‍ ഭണ്ഡാര്‍ക്കർ സിനിമ വാർത്ത india lockdown latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9976885-350-9976885-1608707384066.jpg)
'ഇന്ത്യ ലോക്ക്ഡൗൺ' ജനുവരിയിൽ തുടങ്ങും
അടുത്ത മാസമാണ് ഇന്ത്യ ലോക്ക്ഡൗണിന്‍റെ ചിത്രീകരണം ആരംഭിക്കാനായി തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ, ചിത്രത്തിലേക്കുള്ള കാസ്റ്റിങ് പുരോഗമിക്കുകയാണ്.
2017ൽ പുറത്തിറങ്ങിയ ഇന്ദു സർക്കാർ, മണൽ മാഫിയകളെ ആസ്പദമാക്കി തയ്യാറാക്കിയ ഇൻസ്പെക്ടർ ഗാലിബ് ചിത്രങ്ങൾക്ക് ശേഷം മാധുര്‍ ഭണ്ഡാര്‍ക്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. സംവിധായകൻ ഒരുക്കുന്ന ആദ്യ ആക്ഷൻ ചിത്രം കൂടിയാണ് ഇന്ത്യ ലോക്ക്ഡൗൺ.
Last Updated : Dec 23, 2020, 2:16 PM IST