ബോളിവുഡ് ഫീച്ചര്‍ ചിത്രം സ്കേറ്റര്‍ ഗേളിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്‌തു. അന്തരിച്ച ബോളിവുഡ് നടന്‍ മാക് മോഹന്‍റെ മകള്‍ മഞ്ജരി മക്കിജാനിയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. 1970,1980 കാലഘട്ടങ്ങളില്‍ ഹിന്ദി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ അവിസ്‌മരണീയമാക്കി നിറഞ്ഞുനിന്ന നടനായിരുന്നു മാക് മോഹന്‍ എന്നറിയപ്പെട്ടിരുന്ന മോഹന്‍ മക്കിജാനി. ഡോണ്‍, ഷോലെ എന്നിവയാണ് പ്രധാന സിനിമകള്‍. മഞ്ജരി മക്കിജാനി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും സ്കേറ്റര്‍ ഗേളിനുണ്ട്. സ്കേറ്റിങ് വിഷയമാകുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് സ്കേറ്റര്‍ ഗേളെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഒരു കുഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍ക്കുട്ടിയും കൂട്ടുകാരും സ്കേറ്റിങ് പരിശീലിക്കുന്നതും അതിനിടയില്‍ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമ പറയുന്നത്. രാജസ്ഥാനിലാണ് സിനിമ പൂര്‍ണമായും ചിത്രീകരിച്ചത്. റേച്ചല്‍ സാന്‍ചിത ഗുപ്തയാണ് പ്രധാനവേഷം കൈകാര്യം ചെയ്‌തിരിക്കുന്നത്.
സ്കേറ്റിങ് മോഹവുമായി നടക്കുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ് 'സ്കേറ്റര്‍ ' ഗേള്‍
നടന്‍ മാക് മോഹന്‍റെ മകള്‍ മഞ്ജരി മക്കിജാനിയാണ് സ്കേറ്റര്‍ ഗേള്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. സിനിമ ജൂണ്‍ 11 മുതല്‍ നെറ്റ്‌ഫ്ലിക്‌സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും
സ്കേറ്റിങ് മോഹവുമായി നടക്കുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ് 'സ്കേറ്റര്‍ ' ഗേള്‍
മഞ്ജരിയും സഹോദരി വിനതിയും ചേര്‍ന്നാണ് സിനിമയുടെ കഥ എഴുതിയത്. ലോസാഞ്ചലസില്‍ സ്ഥിരതാമസക്കാരിയായ മഞ്ജരി മൂന്ന് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്. കൂടാതെ ക്രിസ്റ്റഫര്‍നോളന്‍, പാറ്റി ജെന്‍കിന്‍സ്, വിശാല്‍ ബരദ്വാജ് എന്നിവര്‍ക്കൊപ്പം സഹസംവിധായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്കേറ്റര്‍ ഗേള്‍ ജൂണ്‍ 11 മുതല്‍ നെറ്റ്‌ഫ്ലിക്‌സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും.
Also read: ജീവവായുവും കിടക്കകളുമില്ല, ജിഎസ്‌ടി നൽകില്ലെന്ന് നടി മീര ചോപ്ര