പ്രശസ്‌ത സംഗീത സംവിധായകൻ ദത്ത നായികിന്‍റെ ബയോപിക് ഒരുങ്ങുന്നു. എൻ. ദത്ത എന്നറിയപ്പെടുന്ന ഇതിഹാസ സംഗീതജ്ഞൻ ദത്ത നായികിന്‍റെ ജീവിതകഥ വിവരിക്കുന്ന ഹിന്ദി ചിത്രം യൂഡ്‌ലീ ഫിലിംസാണ് നിർമിക്കുന്നത്. ബിആർ ചോപ്രയുടെ ധൂൽ കാ ഫൂൽ, ദർമപുത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ ബോളിവുഡ് സംഗീത സംവിധായകനാണ് ദത്ത നായിക്.
സംഗീതജ്ഞൻ ദത്ത നായികിന്‍റെ ബയോപിക് വരുന്നു - legendary music composer n dutta biopic news
യൂഡ്‌ലീ ഫിലിംസാണ് ഇതിഹാസ സംഗീതജ്ഞൻ ദത്ത നായികിന്‍റെ ജീവിതകഥ വെള്ളിത്തിരയിൽ എത്തിക്കുന്നത്.
സംഗീതജ്ഞൻ ദത്ത നായികിന്‍റെ ബയോപിക് വരുന്നു
സംഗീതജ്ഞന്‍റെ മകൻ രൂപ് നായികും ബയോപിക് ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. മുഹമ്മദ് റാഫി, ആശാ ഭോസ്‌ലെ, ഗീത് ദത്ത്, ലതാ മങ്കേഷ്‌കർ തുടങ്ങിയ നിരവധി ഗായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള എൻ. ദത്ത സച്ചിൻ ദേവ് ബർമൻ എന്ന വിഖ്യാത സംഗീത സംവിധായകന്‍റെ സഹായിയുമായിരുന്നു.