ഛപാക്കിന്‍റെ റിലീസിനെതിരെ ലക്ഷ്‌മി അഗർവാളിന്‍റെ അഭിഭാഷക അപേക്ഷ സമർപ്പിച്ചു - Chhapaak
നാളെ പ്രദർശനത്തിനെത്തുന്ന ഛപാക്കിന്‍റെ റിലീസ് തടയണമെന്നാന്നാവശ്യപ്പെട്ട് ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് സിനിമയുടെ നിർമാതാക്കൾക്കെതിരെ അപർണ ഭട്ട് പരാതി നൽകിയത്.
ന്യൂഡൽഹി: ദീപികാ പദുകോണിന്‍റെ പുതിയ ചിത്രം ഛപാക്കിന്‍റെ റിലീസ് നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്‌മി അഗർവാളിന്‍റെ അഭിഭാഷക അപർണ ഭട്ട്. ആസിഡ് ആക്രമണത്തിനെതിരായുള്ള ലക്ഷ്‌മി അഗർവാളിന്‍റെ പോരാട്ടത്തിൽ വർഷങ്ങളോളം താൻ ഒപ്പമുണ്ടായിരുന്നെന്നും എന്നാൽ സിനിമയിൽ തനിക്ക് ക്രഡിറ്റ് നൽകിയിട്ടില്ലെന്നുമാണ് അപർണ ഭട്ടിന്‍റെ പരാതി. വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്ന ഛപാക്കിന്‍റെ റിലീസ് തടയണമെന്നാന്നാവശ്യപ്പെട്ട് ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് സിനിമയുടെ നിർമാതാക്കൾക്കെതിരെ അപർണ പരാതി നൽകിയത്.