കേരളം

kerala

ETV Bharat / sitara

ലതാ മങ്കേഷ്‌കറുടെ വസതി അണുവിമുക്തമാക്കി ബിഎംസി - ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍

ഗായിക ലതാ മങ്കേഷ്‌കറും കുടുംബവും സുരക്ഷിതരാണെന്നും ബിഎംസി അധികൃതര്‍.

ലതാ മങ്കേഷ്കറുടെ വസതി അണുവിമുക്തമാക്കി ബിഎംസി  Lata Mangeshkar's building sealed as precautionary step amid COVID  Lata Mangeshkar's building sealed a  ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍  precautionary step amid COVID
ലതാ മങ്കേഷ്കറുടെ വസതി അണുവിമുക്തമാക്കി ബിഎംസി

By

Published : Aug 30, 2020, 3:56 PM IST

ഗായിക ലതാ മങ്കേഷ്‌കറുടെ പ്രഭുകുഞ്ചിലെ വസതി ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ശനിയാഴ്ച ശുചീകരിച്ചു. കൊവിഡ് അണുബാധ മുംബൈയില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഒരു മുതിര്‍ന്ന പൗരന്‍ വസതിയില്‍ താമസിക്കുന്നതിനാല്‍ ഇവിടം അണുവിമുക്തമാക്കുകയാണ് ലക്ഷ്യം. ലതാജിയും കുടുംബവും സുരക്ഷിതരാണെന്നും ബിഎംസി അധികൃതര്‍ അറിയിച്ചു.

കുടുംബത്തിലെ ആര്‍ക്കും ആരോഗ്യപ്രശ്നങ്ങൾ കെട്ടിടം അണുവിമുക്തമാക്കാനായാണ് ബിഎംസി അധികൃതര്‍ എത്തിയതെന്നും വളച്ചൊടിച്ച വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അതീവ ജാഗ്രതയോടെ കഴിയുകയാണെന്നും എല്ലാവരുടെയും പ്രാര്‍ഥന ഉള്ളതിനാല്‍ കുടുംബം സുരക്ഷിതമാണെന്നും ലതാ മങ്കേഷ്‌കറുടെ കുടുംബം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 90 കാരിയായ ലതാ മങ്കേഷ്കറുടെ വസതി സൗത്ത് മുംബൈയിലെ പെഡർ റോഡിലെ ചമ്പല്ല ഹില്ലിലാണ് സ്ഥിതിചെയ്യുന്നത്.

ABOUT THE AUTHOR

...view details