ലതാ മങ്കേഷ്കറുടെ ആരോഗ്യനില തൃപ്തികരമെന്ന് ബന്ധുക്കള്‍ - Lata Mangeshkar latest news
വെന്‍റിലേറ്ററിലാണെങ്കിലും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

ലതാ മങ്കേഷ്കറുടെ ആരോഗ്യനില തൃപ്തികരമെന്ന് ബന്ധുക്കള്‍
ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായിക ലതാ മങ്കേഷ്കറുടെ ആരോഗ്യ നില തൃപ്തികരമെന്ന് ബന്ധുക്കള്‍. ശ്വാസതടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലാണെങ്കിലും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 28നായിരുന്നു പിന്നണി ഗായികയും സംഗീത സംവിധായികയുമായ ലതാ മങ്കേഷ്കറിന് തൊണ്ണൂറ് വയസ് തികഞ്ഞത്. രണ്ട് ദിവസം മുമ്പാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ലതാ മങ്കേഷ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.