മുംബൈ:ഇരുപത്തിയെട്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ലതാ മങ്കേഷ്‌കർ വീട്ടിൽ തിരിച്ചെത്തി. തന്‍റെ ആരോഗ്യത്തിനുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ലത ഇന്നലെ ട്വീറ്റ് ചെയ്‌തു.
പ്രാർത്ഥനകൾക്ക് നന്ദി, ലതാ മങ്കേഷ്‌കർ വീട്ടിൽ തിരിച്ചെത്തി - പിന്നണി ഗായിക ലതാ മങ്കേഷ്‌കർ
ആരാധകർക്കും തന്നെ ചികിത്സിച്ച ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും ലത ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
ലതാ മങ്കേഷ്‌കർ
ഒപ്പം ഏറ്റവും കരുതലോടെ തന്നെ ചികിത്സിച്ച ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും ഗായിക നന്ദി പറഞ്ഞു. ഡോ. പ്രതിത് സംദാനി, ഡോ. അശ്വിൻ മേത്ത, ഡോ. സരീർ ഉദ്വാഡിയ, ഡോ. നിഷിത് ഷാ, ഡോ. ജനാർദൻ നിംബോൾക്കർ, ഡോ. രാജീവ് ശർമ തുടങ്ങിയ ഡോക്‌ർമാരുടെ സംഘമാണ് ലതയെ ചികിത്സിച്ചത്.