ലതാ മങ്കേഷ്‌കര്‍ തീവ്രപരിചരണ വിഭാഗത്തില്‍
ശ്വാസതടസത്തെ തുടർന്നാണ് ലതാ മങ്കേഷ്‌കറിനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുംബൈ: ഇന്ത്യൻ സിനിമയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിനെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്കാണ് ലതാ മങ്കേഷ്‌കറിനെ മുംബൈയിലെ ബ്രീച്ച് കാന്‍റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഇക്കഴിഞ്ഞ സെപ്‌തംബർ 28നായിരുന്നു പിന്നണി ഗായികയും സംഗീത സംവിധായികയുമായ ലതാ മങ്കേഷ്‌കറിന് തൊണ്ണൂറ് വയസ് തികഞ്ഞത്. 1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ച് മക്കളിൽ മൂത്ത മകളാണ് ലതാ മങ്കേഷ്‌കർ.