കേരളം

kerala

ETV Bharat / sitara

ലാല്‍ സിംഗ് ഛദ്ദ ഈ വർഷമെത്തില്ല; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു - aadhaith chandan

2021 ഡിസംബറിൽ ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ പ്രദർശനത്തിന് എത്തും

amir khan  ലാല്‍ സിംഗ് ഛദ്ദ  ബോളിവുഡ്  ആമിര്‍ ഖാന്‍- കരീന കപൂർ  അദ്വൈത് ചന്ദൻ  ഫോറസ്റ്റ് ഗമ്പ്  Laal Singh Chaddha  new release date  aamir khan- kareena kapoor  aadhaith chandan  forest gumb
ലാല്‍ സിംഗ് ഛദ്ദ

By

Published : Aug 11, 2020, 1:37 PM IST

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ലാല്‍ സിംഗ് ഛദ്ദയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ആമിര്‍ ഖാന്‍- കരീന കപൂർ ജോഡിയിൽ തയ്യാറാക്കുന്ന പുതിയ ചിത്രം അടുത്ത വർഷം ക്രിസ്‌മസിന് റിലീസിനെത്തും. അദ്വൈത് ചന്ദന്‍റെ സംവിധാനത്തിൽ ഒരുക്കുന്ന ബോളിവുഡ് ചിത്രം ഷൂട്ടിങ്ങ് പൂർത്തിയാകാത്തതിനെ തുടർന്നാണ് നീട്ടിവക്കുന്നത്. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്‍റെ ഹിന്ദി പതിപ്പിൽ മക്കള്‍ സെൽവൻ വിജയ്‌ സേതുപതിയും മുഖ്യവേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഒപ്പം ഷാരൂഖും സല്‍മാന്‍ ഖാനും അതിഥിവേഷങ്ങളിലെത്തുമെന്നും സൂചനയുണ്ട്. ടോം ഹാങ്ക്സ്, റോബിൻ റൈറ്റ്, ഗ്യാരി സിനിസെ, മൈക്കെൽറ്റി വില്ല്യംസൺ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരനിര ഗംഭീരമാക്കിയ ഫോറസ്റ്റ് ഗമ്പ് ബോളിവുഡിലേക്ക് ഒരുക്കുമ്പോൾ തിരക്കഥ രചിക്കുന്നത് അതുല്‍ കുല്‍ക്കര്‍ണിയാണ്. വയക്കോം18 മോഷൻ പിക്‌ച്ചേഴ്‌സും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്നാണ് ലാല്‍ സിംഗ് ഛദ്ദ നിർമിക്കുന്നത്.

ABOUT THE AUTHOR

...view details