കേരളം

kerala

By

Published : Dec 9, 2020, 5:44 PM IST

ETV Bharat / sitara

കൊവിഡ് സ്ഥിരീകരിച്ചതായി വെളിപ്പെടുത്തി കൃതി സനോൺ

നേരത്തെ കൃതിക്ക് കൊവിഡ് ബാധിച്ചെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും താരത്തിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് കൃതി സനോൺ അറിയിച്ചത്

entertainment news  തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കൃതി സനോൺ വാർത്ത  കൃതി സനോൺ കൊവിഡ് വാർത്ത  ബോളിവുഡ് താരങ്ങൾ കൊറോണ പുതിയ വാർത്ത  ബോളിവുഡ് നടി കൃതി സനോൺ വാർത്ത  kriti sanon confirms she tested covid positive news  kriti sanon instagram post news  bollywood actors corona news  kriti corona news
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കൃതി സനോൺ

ബോളിവുഡ് നടി കൃതി സനോണിന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. നേരത്തെ കൃതിക്ക് കൊവിഡ് ബാധിച്ചെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും താരത്തിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാൽ, കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചതിനാൽ താൻ ഡോക്‌ടർമാരുടെയും കോർപ്പറേഷൻ അധികൃതരുടെയും നിർദേശത്താൽ ക്വാറന്‍റൈനിലാണെന്ന് ഇന്ന് കൃതി സനോൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

താൻ സുഖമായിരിക്കുന്നുവെന്നും മഹാമാരി ഇതുവരെ ശമിക്കാത്തതിനാൽ എല്ലാവരും സുരക്ഷിതമായിരിക്കണമെന്നും കൃതി സനോൺ വിശദമാക്കി. അതേ സമയം, രാജ് കുമാര്‍ റാവുവിനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ് ഛണ്ഡീഗഡിൽ നിന്ന് മുംബൈയിൽ തിരിച്ചെത്തിയതിന് ശേഷമാണ് നടിക്ക് വൈറസ് ബാധ കണ്ടെത്തിയത്. കൃതി സനോണിനെ കൂടാതെ വരുണ്‍ ധവാന്‍, നീതു കപൂർ, അനിൽ കപൂർ എന്നിവർക്കും അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details