ബോളിവുഡില്‍ നിന്ന് ഇപ്പോള്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം ഗുലാബോ സിതാബോ, വിദ്യാ ബാലന്‍ ചിത്രം ശകുന്തള ദേവി എന്നിവ മാത്രമാണ്. എന്നാല്‍ കിയാര അധ്വാനി ചിത്രം ഇന്ദൂ കി ജവാനിയും ഓണ്‍ലൈന്‍ സ്ട്രീമിങ് സാധ്യത പട്ടികയിലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്‍റെ നിര്‍മാതാക്കളായ നിഖില്‍ അധ്വാനിയും മോനിഷ അധ്വാനിയും സിനിമയുടെ റിലീസിനെക്കുറിച്ച് പറഞ്ഞതാണ് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്. 'സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. ജൂണില്‍ പുറത്തിറക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ തിയ്യേറ്റര്‍ റിലീസ് ഉണ്ടാകുമോ എന്നതില്‍ സംശയമുണ്ടെന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്.
കിയാര അധ്വാനി ചിത്രവും ഒടിടി റിലീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ - OTT release
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്‍റെ നിര്‍മാതാക്കളായ നിഖില്‍ അധ്വാനിയും മോനിഷ അധ്വാനിയും സിനിമയുടെ റിലീസിനെക്കുറിച്ച് പറഞ്ഞതാണ് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്

കിയാര അധ്വാനി ചിത്രവും ഒടിടി റിലീസിനൊരുങ്ങുന്നു?
എമ്മി എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിലാണ് ഇന്ദൂ കി ജവാനി നിര്‍മിച്ചിരിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന മനോഹരമായ ഒരു ആശയമാണ് ഇന്ദൂ കി ജവാനി പറയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഗുഞ്ചന്‍ സാക്‌സേന: ദി കാര്‍ഗില്‍ ഗേള്‍, ലൂഡോ, ജുന്‍ഡ് എന്നീ സിനിമകളും ഒടിടിയില്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.