ബോണി കപൂറിന്‍റെയും ശ്രീദേവിയുടെയും ഇളയ മകൾ ഖുശി കപൂറും ബോളിവുഡിലേക്ക്. ഖുഷിയുടെ സഹോദരി ജാൻവി കപൂർ 2018ലാണ് ധടക് ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷം അനുജത്തിയും സിനിമാ അഭിനയത്തിലേക്ക് കടന്നുവരികയാണ്. എന്നാൽ, മകളുടെ അരങ്ങേറ്റം താൻ നിർമിക്കുന്ന ചിത്രത്തിലൂടെയാകില്ലെന്ന് ബോണി കപൂർ പറയുന്നു.
ജാൻവിക്ക് പിന്നാലെ ഖുശിയും ബോളിവുഡിൽ; സിനിമയിലെത്തിക്കുന്നത് താനല്ലെന്ന് ബോണി കപൂർ - khushi jhanvi news
ഖുശിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ഇതിന്‍റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ബോണി കപൂർ പറഞ്ഞു. അച്ഛനെന്ന രീതിയിൽ ദാക്ഷിണ്യം കാണിക്കുമെന്നതിനാൽ മകളെ താൻ സിനിമക്ക് പരിചയപ്പെടുത്തില്ലെന്നും ബോണി കപൂർ വ്യക്തമാക്കി
![ജാൻവിക്ക് പിന്നാലെ ഖുശിയും ബോളിവുഡിൽ; സിനിമയിലെത്തിക്കുന്നത് താനല്ലെന്ന് ബോണി കപൂർ Khushi Kapoor to enter B'wood soon Boney Kapoor reveals why he won't launch her ബോണി കപൂർ ഖുശി സിനിമ വാർത്ത ജാൻവിക്ക് പിന്നാലെ ഖുശിയും വാർത്ത ഖുശിയും ബോളിവുഡിൽ വാർത്ത ബോണി കപൂറിന്‍റെയും ശ്രീദേവിയുടെയും ഇളയ മകൾ ഖുശി കപൂർ വാർത്ത boney kapoor won't launch khushi kapoor news khushi kapoor enter bollywood news khushi jhanvi news boney sridevi younger daughter to films news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10299660-thumbnail-3x2-khushi.jpg)
ഖുശിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ഇതിന്‍റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബോണി കപൂർ വ്യക്തമാക്കി. അവളെ മറ്റാരെങ്കിലും കാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. മകളെ സിനിമയിൽ കൊണ്ടു വരാനുള്ള സൗകര്യം എനിക്കുണ്ടെങ്കിലും അവളുടെ അച്ഛനെന്ന രീതിയിൽ ദാക്ഷിണ്യം കാണിക്കുമെന്നതിനാൽ ഞാൻ അത് ചെയ്യില്ല. ഒരു അഭിനേത്രിയുടെ വളർച്ചക്കും ഒരു സിനിമാപ്രവർത്തകൻ എന്ന നിലയിൽ തനിക്കും അതാണ് ഉചിതമെന്നും ബോണി കപൂർ പറഞ്ഞു.
സഹോദരന്മാരായ അനില്‍ കപൂറും സഞ്ജയ് കപൂറും തന്‍റെ സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവവും ബോണി കപൂർ വിശദീകരിച്ചു. പ്രേം എന്ന ബോണി കപൂര്‍ ചിത്രത്തിലൂടെയാണ് സഞ്ജയ് അഭിനയത്തിൽ തുടക്കം കുറിച്ചത്. അനിൽ നേരത്തെ തന്നെ നടനായി വളർന്നിരുന്നു. എന്നാൽ, സഞ്ജയ് സിനിമയിലെത്തിയപ്പോള്‍ താൻ ദാക്ഷിണ്യമുള്ള സഹോദരനായി മാറുകയായിരുന്നെന്നും ബോണി കപൂർ കൂട്ടിച്ചേർത്തു.