മുംബൈ: സടക് 2വിന് ശേഷം ഡിസ്‌ലൈക്കുകളുടെ പെരുമഴയിൽ ഖാലി പീലിയുടെ ട്രെയിലറും. ഇഷാന്‍ ഖട്ടറും അനന്യ പാണ്ഡെയും ജോഡിയായെത്തുന്ന ബോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. എന്നാൽ, ബോളിവുഡിൽ സ്വജനപക്ഷപാതത്തിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഫലമായി ഖാലി പീലിക്കെതിരെയും കാഴ്‌ചക്കാർ പ്രതികരിക്കുകയാണ്. നടൻ ചങ്കി പാണ്ഡെയുടെ മകൾ അനന്യ പാണ്ഡെയും ഷാഹിദ് കപൂറിന്‍റെ സഹോദരനും രാജേഷ് ഖട്ടർ, നീലിമ അസീം താരദമ്പതികളുടെ മകനുമായ ഇഷാന്‍ ഖട്ടറും മുഖ്യവേഷങ്ങളിലെത്തുന്നതും ചിത്രത്തിന്‍റെ ട്രെയിലറിന് ഡിസ്‌ലൈക്കുകൾക്ക് കാരണമാകുന്നുണ്ട്. ട്രെയിലർ റിലീസ് ചെയ്‌ത് 24 മണിക്കൂറിനുള്ളിൽ 24 മില്യൺ കാഴ്‌ചക്കാരെ മാത്രമാണ് ഖാലി പീലിക്ക് സ്വന്തമാക്കാൻ കഴിഞ്ഞുള്ളുവെന്നതും ബോളിവുഡിലെ കുടുംബാധിപത്യത്തിനെതിരെയുള്ള പ്രേക്ഷകരുടെ അമർഷം സൂചിപ്പിക്കുന്നുണ്ട്.
'ഖാലി പീലി'യോടും വിയോജിപ്പ്; ട്രെയിലറിന് യൂട്യൂബിൽ ഡിസ്‌ലൈക്കുകൾ - thumbs down
ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഫലമായി ഖാലി പീലിക്കെതിരെയും കാഴ്‌ചക്കാർ ഡിസ്‌ലൈക്കുകൾ നൽകി പ്രതികരിക്കുകയാണ്
'ഖാലി പീലി'യോടും വിയോജിപ്പ്; ട്രെയിലറിന് യൂട്യൂബിൽ ഡിസ്‌ലൈക്കുകൾ
ഇതുവരെ മുപ്പത്തിരണ്ടായിരത്തിലധികം ആളുകളാണ് ഡിസ്‌ലൈക്ക് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇരുപത്തൊമ്പതിനായിരം ആളുകൾ ട്രെയിലറിന് ലൈക്കുകൾ നൽകി സ്വീകാര്യതയും അറിയിച്ചിട്ടുണ്ട്. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് ബോളിവുഡിലെ സ്വജനപക്ഷപാതവും ഇതേ ചൊല്ലിയുള്ള വാദങ്ങളും അരങ്ങേറുന്നത്. അതേ സമയം, മഖ്ബൂല്‍ ഖാൻ സംവിധാനത്തിലൊരുങ്ങുന്ന ഖാലി പീലി ഒക്‌ടോബർ രണ്ട് മുതൽ സീ പ്ലക്‌സിൽ പ്രദർശനത്തിനൊരുങ്ങുകയാണ്.