ലവ് ആക്ഷന്‍ കോമഡി ചിത്രവുമായി ഇഷാന്‍ ഖട്ടറും അനന്യ പാണ്ഡെയും, 'ഖാലി പീലി' ടീസര്‍ പുറത്ത് - Ananya Pandey
മഖ്ബൂല്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്
ബോളിവുഡ് യുവതാരങ്ങളായ ഇഷാന്‍ ഖട്ടറും അനന്യ പാണ്ഡെയും താരജോഡികളാകുന്ന ആക്ഷന്‍ കോമഡി ഡ്രാമ 'ഖാലി പീലി'യുടെ ടീസര്‍ പുറത്ത്. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് ഇഷാന്‍ ഖട്ടര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഡാന്‍സറാണ് അനന്യ പാണ്ഡെ. ഇരുവരും അവിചാരിതമായി കണ്ടുമുട്ടുന്നുതും പിന്നീട് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങളുമാണ് ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ ചിത്രം പറയുന്നത്. 79 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മഖ്ബൂല്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നായകന്‍ ഇഷാന്‍ ഖട്ടര്‍ അടക്കമുള്ളവര്‍ ടീസര്‍ സോഷ്യല്‍മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്.