മികച്ച ആക്ഷന്‍ മാസ് സിനിമകളില്‍ ഒന്നായ കെജിഎഫ് ഒരുക്കിയ സംവിധായകനൊക്കെയാണെങ്കിലും സൂചിയെന്നാല്‍ ഭയമാണ്. പറഞ്ഞുവരുന്നത് തെന്നിന്ത്യയിലെ ബിഗ് ബജറ്റ് സിനിമകളായ കെജിഎഫും സലാറും ഒക്കെ ഒരുക്കുന്ന സംവിധായകന്‍ പ്രശാന്ത് നീലിനെ കുറിച്ചാണ്.
കഴിഞ്ഞ ദിവസം കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിക്കാനെത്തിയപ്പോള്‍ സൂചിയോടുള്ള ഭയം മൂലം മുഖംപൊത്തിയാണ് നഴ്‌സിന് മുമ്പില്‍ അദ്ദേഹം ഇരുന്നത്. വാക്‌സിന്‍ സ്വീകരിച്ച വിവരം അറിയിച്ച് അദ്ദേഹം തന്നെയാണ് രസകരമായ ഈ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
നിഷ്‌കളങ്കനായ കുട്ടിയെ പോലെ വാക്‌സിന്‍ സ്വീകരിക്കാന്‍ മുഖം പൊത്തി ഇരിക്കുന്ന പ്രശാന്തിന്‍റെ ഫോട്ടോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. സംവിധായകന്‍റെ ആരാധകരടക്കം ട്രോളുകളും സൃഷ്ടിച്ചു. പ്രശാന്ത് പേടിച്ചാണിരിക്കുന്നതെന്നും അധോലോക സിനിമയെടുത്തയാള്‍ക്ക് സൂചി ഇത്ര പേടിയോ എന്നൊക്കെയാണ് ചോദ്യം.