കേരളം

kerala

'ചോര കൊണ്ട്‌ എഴുതിയ കഥ'; ഇന്ത്യയിലെ ഏറ്റവും വലിയ ക്രിമിനല്‍; മാസ്‌ ആയി കെജിഎഫ്‌ 2 ട്രെയ്‌ലര്‍

KGF Chapter 2 trailer: ;'കെജിഎഫ്‌ ചാപ്‌റ്റര്‍ 2' ട്രെയ്‌ലര്‍ പുറത്തിറങ്ങി. നായകനായി യഷും വില്ലനായി സഞ്ജയ്‌ ദത്തും ട്രെയ്‌ലറില്‍ നിറഞ്ഞാടുന്നു.

By

Published : Mar 27, 2022, 8:28 PM IST

Published : Mar 27, 2022, 8:28 PM IST

KGF Chapter 2 trailer  'കെജിഎഫ്‌ ചാപ്‌റ്റര്‍ 2' ട്രെയ്‌ലര്‍  Sanjay Dutt will attend KGF 2 trailer launch  മാസ്‌ ആയി കെജിഎഫ്‌ 2 ട്രെയ്‌ലര്‍  KGF Chapter 2 stars  KGF Chapter 2 cast and crew  KGF Chapter 1
'ചോര കൊണ്ട്‌ എഴുതിയ കഥ'; ഇന്ത്യയിലെ ഏറ്റവും വലിയ ക്രമിനല്‍; മാസ്‌ ആയി കെജിഎഫ്‌ 2 ട്രെയ്‌ലര്‍

KGF Chapter 2 trailer: പ്രേക്ഷകര്‍ അക്ഷമരായി കാത്തിരുന്ന 'കെജിഎഫ്‌ 2' ട്രെയ്‌ലര്‍ എത്തി. നായകനായി യഷും വില്ലനായി സഞ്ജയ്‌ ദത്തും ട്രെയ്‌ലറില്‍ നിറഞ്ഞാടുന്നു. ഒന്നാം ഭാഗത്തെ വെല്ലുന്നതാണ് 'കെജിഎഫ്‌' രണ്ടാം ഭാഗത്തിലെ രംഗങ്ങള്‍.

Sanjay Dutt will attend KGF 2 trailer launch: ബംഗളൂരുവില്‍ (27.03.22) വൈകിട്ട്‌ 6.40നായിരുന്നു ട്രെയ്‌ലര്‍ ലോഞ്ച്‌. ബോളിവുഡ്‌ സംവിധായകന്‍ കരണ്‍ ജോഹര്‍ ആതിഥേയത്വം വഹിച്ച ചടങ്ങില്‍ ബോളിവുഡ്‌ താരങ്ങളായ സഞ്ജയ്‌ ദത്തും രവീണ ടണ്ടനും ബംഗളൂരുവില്‍ എത്തിയിരുന്നു. 'കെജിഎഫ്‌ 2'ല്‍ സുപ്രധാന വേഷങ്ങളിലാണ് സഞ്ജയ്‌ ദത്തും രവീണ ടണ്ടനും പ്രത്യക്ഷപ്പെടുന്നത്‌.

1951 മുതല്‍ വര്‍ത്തമാന കാലം വരെയുള്ള കഥയാണ് 'കെജിഎഫ്‌' രണ്ടാം ഭാഗത്തില്‍ പറയുന്നത്‌. രണ്ടാം ഭാഗത്തില്‍ പ്രകാശ്‌ രാജും സുപ്രധാന വേഷത്തിലെത്തുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'തൂഫാന്‍' എന്ന ഗാനവും ആഘോഷിക്കപ്പെട്ടിരുന്നു.

KGF Chapter 2 stars: 'കെജിഎഫ്‌ ചാപ്‌റ്റര്‍ 1' ന്‍റെ തുടര്‍ച്ചയാണ് 'കെജിഎഫ്‌ ചാപ്‌റ്റര്‍ 2'. 'കെജിഎഫ്‌ 2'ല്‍ കന്നഡ താരം യഷ്‌ ആണ് പ്രധാന വേഷത്തിലെത്തുന്നത്‌. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ്‌ താരം പ്രത്യക്ഷപ്പെടുന്നത്‌. അനന്ത്‌ നാഗു സുപ്രധാന വേഷത്തിലെത്തും. പ്രകാശ്‌ രാജ്‌, അച്യുത്‌ കുമാര്‍, മാളവിക അവിനാഷ്‌ എന്നിവരും ചിത്രത്തില്‍ വേഷമിടും.

KGF Chapter 2 cast and crew: പ്രശാന്ത്‌ നീല്‍ ആണ്‌ സംവിധാനം. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ്‌ കിരഗന്ദൂര്‍ ആണ് നിര്‍മാണം. രിതേഷ്‌ സിധ്വനി, ഫര്‍ഹാന്‍ അക്‌തറുടെ എക്‌സല്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌ , എഎ ഫിലിംസ്‌ എന്നിവര്‍ ചേര്‍ന്നാണ് 'കെജിഎഫ്‌ 2' അവതരിപ്പിക്കുന്നത്‌. കന്നഡ, തെലുങ്ക്‌, തമിഴ്‌, ഹിന്ദി എന്നീ ഭാഷകളിലായി ഏപ്രില്‍ 14ന്‌ രാജ്യവ്യാപകമായി ചിത്രം റിലീസിനെത്തും. പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സും മാജിക്‌ ഫ്രെയിംസും ചേര്‍ന്നാണ് കേരളത്തില്‍ കെജിഎഫ്‌ ചാപ്‌റ്റര്‍ രണ്ടിന്‍റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്‌.

KGF Chapter 1: 2018 ഡിസംബര്‍ 21നാണ്‌ കെജിഎഫ്‌ ആദ്യ ഭാഗം പുറത്തിറങ്ങിയത്‌. 'കെജിഎഫ്‌ 1'ന്‌ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്‌. ഒന്നാം ഭാഗം പുറത്തിറങ്ങിയത്‌ മുതല്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കൊവിഡ്‌ പ്രതിസന്ധിയില്‍ ചിത്രത്തിന്‍റെ റിലീസ്‌ പലതവണ മാറ്റിവച്ചിരുന്നു.

Also Read: രാജമൗലിക്കൊപ്പം നൃത്തം ചെയ്‌ത്‌ ആര്‍ആര്‍ആര്‍ താരങ്ങള്‍; വീഡിയോയുമായി എന്‍ടിആര്‍

ABOUT THE AUTHOR

...view details