KGF Chapter 2 trailer launch: ആക്ഷന്‍ ഡ്രാമ 'കെജിഎഫ് 2' റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രേക്ഷകര്‍ അക്ഷമരായി കാത്തിരക്കുന്ന ചിത്രം ഏപ്രില്‍ 14നാണ് തിയേറ്ററുകളിലെത്തുക. ചിത്രം റിലീസിനോടടുക്കുമ്പോള്‍ സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍.
Sanjay Dutt will attend KGF 2 trailer launch: പ്രമോഷന്‍റെ ഭാഗമായി വലിയൊരു ട്രെയ്‌ലര്‍ ലോഞ്ചാണ് അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 27ന് ബംഗളൂരുവില്‍ വെച്ച് വൈകിട്ട് 6.40നാണ് ട്രെയ്‌ലര്‍ ലോഞ്ച്. ട്രെയ്‌ലര്‍ ലോഞ്ചില്‍ നിരവധി താരങ്ങള്‍ പങ്കെടുക്കും. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ആതിഥേയത്വം വഹിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സഞ്ജയ് ദത്തും രവീണ ടണ്ടനും ബംഗളൂരുവിലേക്ക് പറന്നു. 'കെജിഎഫ് 2'ല്‍ സുപ്രധാന വേഷങ്ങളിലാണ് സഞ്ജയ് ദത്തും രവീണ ടണ്ടനും എത്തുന്നത്.
KGF Chapter 2 stars: 'കെജിഎഫ് ചാപ്‌റ്റര്‍ 1' ന്‍റെ തുടര്‍ച്ചയാണ് 'കെജിഎഫ് ചാപ്‌റ്റര്‍ 2'. 'കെജിഎഫ് 2'ല്‍ കന്നഡ താരം യാഷ് ആണ് സുപ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അനന്ത് നാഗു സുപ്രധാന വേഷത്തിലെത്തും. പ്രകാശ് രാജ്, അച്യുത് കുമാര്‍, മാളവിക അവിനാഷ് എന്നിവരും ചിത്രത്തില്‍ വേഷമിടും.
KGF Chapter 2 cast and crew: പ്രശാന്ത് നീല്‍ ആണ് സംവിധാനം. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് നിര്‍മാണം. രിതേഷ് സിധ്വനി, ഫര്‍ഹാന്‍ അക്‌തറുടെ എക്‌സല്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ് , എഎ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് 'കെജിഎഫ് 2' അവതരിപ്പിക്കുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി ഏപ്രില്‍ 14ന് രാജ്യവ്യാപകമായി ചിത്രം റിലീസിനെത്തും.
Also Read: സമയം പ്രധാനമാണ്, പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം പങ്കിടാന്‍ കഴിഞ്ഞില്ല; സിനിമ വിടാന്‍ തീരുമാനിച്ച ആമിര്‍