ബഹുഭാഷകളിലെത്തുന്ന കന്നട ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ്; ചാപ്റ്റര്‍ 2വിന്‍റെ ആദ്യ ടീസറെത്താന്‍ ദിവസങ്ങള്‍ മാത്രം. ഇതിന് മുന്നോടിയായി സിനിമയില്‍ റോക്കി ഭായിയെന്ന നായകനെ അവതരിപ്പിക്കുന്ന യഷിന്‍റെ പുതിയ സ്റ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആളും ആരവവുമില്ലാതെ എത്തി ഇന്ത്യയൊട്ടാകെ തരംഗമായ സിനിമയായിരുന്നു കെജിഎഫ് ഒന്നാം ഭാഗം. ജനുവരി എട്ടാം തീയതി 10.18ന് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയിലെ ആദ്യ ദൃശ്യങ്ങള്‍ ടീസറായി പ്രേക്ഷകരിലേക്ക് എത്തും.
'കൗണ്ട് ഡൗണ്‍ ബിഗിന്‍സ്' കെജിഎഫ്; ചാപ്റ്റര്‍ 2 ടീസറെത്താന്‍ ദിവസങ്ങള്‍ മാത്രം - KGF; Chapter 2 teaser
ജനുവരി എട്ടാം തീയതി 10.18ന് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയിലെ ആദ്യ ദൃശ്യങ്ങള്‍ ടീസറായി പ്രേക്ഷകരിലേക്ക് എത്തും
കൊവിഡ് മൂലം പ്രതിസന്ധിയിലായിരുന്ന സിനിമയുടെ ചിത്രീകരണം 2020 അവസാനത്തോടെ പുനരാരംഭിച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്. സഞ്ജയ് ദത്താണ് വില്ലന്‍ വേഷത്തില്‍ സിനിമയില്‍ എത്തുന്നത് എന്നതും കെജിഎഫ്; ചാപ്റ്റര്‍ 2വിന്‍റെ പ്രത്യേകതയാണ്. അധീര എന്ന കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്. താരത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറലായിരുന്നു. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്.
2018 ഡിസംബര്‍ 21നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്‌ത സിനിമ കന്നടക്ക് പുറമെ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പുറത്തിറങ്ങും. ചിത്രം നിർമിക്കുന്നത് തെന്നിന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസാണ്. തിരക്കഥ രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി.എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. ആദ്യ ഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ.എന്‍.സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു.