ഇന്ത്യൻ സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'കെജിഎഫ് ചാപ്റ്റർ 2'വിന്‍റെ ക്ലൈമാക്സ് രംഗത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 2021ന്‍റെ ആദ്യ പകുതിയിൽ തിയേറ്ററിലെത്തിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് മൂലം ഏറെ നാൾ സ്‌തംഭിച്ചിരുന്ന ചലച്ചിത്രമേഖല വീണ്ടും നിർമാണപ്രവർത്തനങ്ങളിൽ സജീവമാകുമ്പോൾ കെജിഎഫിന്‍റെ രണ്ടാം പതിപ്പ്, ക്ലൈമാക്‌സ് രംഗത്തിന്‍റെ ഷൂട്ടിങ്ങിലാണെന്ന വാർത്ത ആരാധകരെയും ആവേശത്തിലാക്കുന്നു.
റോക്കി വേഴ്‌സസ് അധീര; 'കെജിഎഫ് ചാപ്റ്റർ 2' ക്ലൈമാക്‌സിലെത്തി - prashant neel anapariv news
റോക്കിയും അധീരയും തമ്മിലുള്ള സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത് പ്രശസ്‌ത സംഘട്ടന സംവിധായകൻ അന്‍പറിവാണ്. പ്രശാന്ത് നീൽ പങ്കുവെച്ച ലൊക്കേഷൻ ചിത്രത്തിൽ അൻപറിവിനെയും കാണാം
കെജിഎഫ് ചാപ്റ്റർ 2 ക്ലൈമാക്‌സ് ചിത്രീകരിക്കാൻ തുടങ്ങിയെന്ന വാർത്ത ലൊക്കേഷൻ സ്റ്റിൽ പങ്കുവെച്ചുകൊണ്ട് സംവിധായകൻ പ്രശാന്ത് നീലാണ് അറിയിച്ചത്. ലൊക്കേഷൻ ചിത്രത്തിൽ പ്രശസ്‌ത സംഘട്ടന സംവിധായകൻ അന്‍പറിവിനെയും കാണാം. റോക്കിയും അധീരയും തമ്മിലുള്ള സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത് അന്‍പറിവാണെന്നും പ്രശാന്ത് നീൽ പറഞ്ഞു. കന്നഡയുടെ സ്വന്തം യഷ് നായകനായി എത്തുമ്പോൾ, കെജിഎഫിലെ രണ്ടാം ഭാഗത്തിൽ അധീരയാകുന്നത് ബോളിവുഡ് താരം സഞ്‌ജയ് ദത്ത് ആണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം രവീണ ടണ്ടൻ കന്നഡയിൽ മടങ്ങിയെത്തുന്ന ചിത്രത്തിൽ ശ്രീനിധി ഷെട്ടിയാണ് മറ്റൊരു പ്രധാന താരം. കന്നഡക്ക് പുറമെ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും കെജിഎഫ് പ്രദർശനത്തിന് എത്തും. ഹോംബാലെ ഫിലിംസാണ് നിർമാതാക്കൾ.