ഇന്ത്യയെമ്പാടുമായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. റോക്ക്സ്റ്റാർ യഷ് നായകാവുന്ന കെജിഎഫിന്‍റെ രണ്ടാം ഭാഗത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന്‍റെ ക്യാരക്‌ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. താരത്തിന്‍റെ ജന്മദിനത്തിൽ അധീര എന്ന കഥാപാത്രത്തിനെ പ്രേക്ഷകർക്കായി ഒരു പോസ്റ്ററിലൂടെ കെജിഎഫ് ടീം പരിചയപ്പെടുത്തുകയായിരുന്നു.
അധീരയുടെ മാസ് ലുക്ക്; 'കെജിഎഫ് ചാപ്റ്റർ 2' പോസ്റ്റർ പുറത്തിറങ്ങി - rocky bhai
കെജിഎഫ് ചാപ്റ്റർ 2വിൽ പ്രതിനായകൻ അധീരയായാണ് ബോളിവുഡ് നടൻ സഞ്ജയ് ദത്ത് എത്തുന്നത്. സഞ്ജയ് ദത്തിന്‍റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിലെ പോസ്റ്റർ പുറത്തിറങ്ങിയത്.
അധീരയുടെ മാസ് ലുക്ക്; 'കെജിഎഫ് ചാപ്റ്റർ 2' പോസ്റ്റർ പുറത്തിറങ്ങി
ഒരു വാളിനോട് തല ചേർത്തുവെച്ചിരിക്കുന്ന സഞ്ജയിയുടെ മാസ് ലുക്കാണ് പോസ്റ്ററിൽ കാണുന്നത്. പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ 2018 ഡിസംബറിൽ റിലീസിനെത്തിയ കന്നഡ ചിത്രത്തിന്‍റെ ആദ്യഭാഗം കേരളമുൾപ്പടെ മിക്ക സംസ്ഥാനങ്ങളിലും ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയിരുന്നു. നടൻ യഷ് റോക്കി ഭായിയായി എത്തിയ കെജിഎഫിന്‍റെ പുതിയ പതിപ്പിൽ ബോളിവുഡ് നടി രവീണ ടണ്ടനും ഭാഗമാകുന്നുണ്ട്. നേരത്തെ ഒക്‌ടോബർ മാസം റിലീസ് നിശ്ചയിച്ചിരുന്ന കെജിഎഫ്2 കൊവിഡ് പശ്ചാത്തലത്തിൽ പ്രദർശനത്തിന് എത്തുന്നത് വൈകും.