ഇക്കൊല്ലം എത്തുന്ന സിനിമകളില്‍ എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കുന്നത് ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2വിന്‍റെ റിലീസാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്‌ത സിനിമയുടെ ഷൂട്ടിങ് ആഴ്ചകള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്. തെന്നിന്ത്യന്‍ സിനിമയിലെ റോക്കിങ് സ്റ്റാര്‍ യഷ് നായകനാകുന്ന സിനിമയുടെ രണ്ടാമത്തെ പതിപ്പില്‍ ബോളിവുഡ് ബാബ സഞ്ജയ് ദത്ത് അടക്കം വമ്പന്‍ താര നിരയും അണിനിരന്നിട്ടുണ്ട്. ഇപ്പോള്‍ സിനിമയുടെ തിയേറ്റര്‍ റിലീസിന്‍റെ തിയ്യതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം ഈ വര്‍ഷം ജൂലൈ 16ന് തിയേറ്ററുകളിലെത്തും.
റോക്കി ഭായ്‌യുടെ രണ്ടാം വരവ്, കെജിഎഫ് ചാപ്റ്റര്‍ 2 ജൂലൈ 16ന് തിയേറ്ററുകളിലെത്തും - KGF Chapter 2 release date news
ചിത്രം ഈ വര്‍ഷം ജൂലൈ 16ന് തിയേറ്ററുകളിലെത്തും. നായകൻ യഷിന്‍റെ ജൻമദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ടീസർ പ്രതീക്ഷിച്ചതു പോലെ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു
ആളും ആരവവുമില്ലാതെ എത്തി ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചിരുന്നു കെജിഎഫ് ഒന്നാം ഭാഗം. അധീര എന്ന കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്. താരത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറലായിരുന്നു. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെജിഎഫ്. 2018 ഡിസംബര്‍ 21നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തിരക്കഥ രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി.എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്.
നായകൻ യഷിന്‍റെ ജൻമദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ടീസർ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു. ടീസർ റിലീസ് ചെയ്‌ത് രണ്ട് ദിവസം പൂർത്തിയാകുന്നതിന് മുമ്പ് 100 മില്യൺ കാഴ്ചക്കാരെ കെജിഎഫ് ചാപ്‌റ്റർ 2 സ്വന്തമാക്കിയിരുന്നു. യഷും സഞ്ജയ് ദത്തും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.