റോക്കിയുടെയും അധീരതയുടെയും വരവിനായി കാത്തിരിക്കുന്നവർക്ക് ആകാംക്ഷ നൽകുന്നതാണ് ഹോംബാലെ ഫിലിംസിന്‍റെ പുതിയ അറിയിപ്പ്. ഡിസംബർ 21ന് കെജിഎഫ് ചാപ്റ്റർ 2വിന്‍റെ പുതിയ വിശേഷം പങ്കുവെക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചത്. ചിത്രത്തിൽ നിന്നുള്ള ഒരു അപ്‌ഡേറ്റ് അടുത്ത തിങ്കളാഴ്‌ച രാവിലെ 10.08ന് പുറത്തുവിടും. ചിത്രത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നവർക്ക് നന്ദി അറിയിച്ചതിനൊപ്പം രണ്ടാംഭാഗത്തിന്‍റെ നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയെന്നും ഹോംബാലെ ഫിലിംസ് വ്യക്തമാക്കി.
കെജിഎഫ് ചാപ്റ്റർ 2; പുതിയ അപ്‌ഡേറ്റിന് ഡിസംബർ 21 വരെ കാത്തിരിക്കാം - kgf second part latest news
കെജിഎഫിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയ അതേ ദിവസമാണ് രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള പുതിയ പ്രഖ്യാപനം വരുന്നത്.
പുതിയ അപ്‌ഡേറ്റിന് ഡിസംബർ 21 വരെ കാത്തിരിക്കാം
ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന്‍റെ ചിത്രീകരണം പൂർത്തിയായെങ്കിലും കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പുറത്തിറക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യഷ്, സഞ്‌ജയ് ദത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന കെജിഎഫ് ചാപ്റ്റർ 2 സംവിധാനം ചെയ്യുന്നത് ആദ്യ പതിപ്പിന്‍റെ സംവിധായകൻ പ്രശാന്ത് നീൽ തന്നെയാണ്.
ഡിസംബർ 21 കെജിഎഫിന്‍റെ ചരിത്ര ദിനം കൂടിയാണ്. യഷിനെ നായകനാക്കി വമ്പിച്ച കലക്ഷൻ സ്വന്തമാക്കിയ ചിത്രത്തിന്‍റെ ആദ്യഭാഗം റിലീസ് ചെയ്‌തത് 2018 ഡിസംബർ 21നായിരുന്നു.