കെജിഎഫ്; ചാപ്റ്റര്‍ 2 റിലീസ് തിയതി പ്രഖ്യാപിച്ചില്ലെങ്കിലും നാല് ദിവസങ്ങൾക്കുള്ളിൽ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ടീസർ പുറത്തുവരികയാണെന്നതിനാൽ ആവേശത്തിലാണ് ആരാധകർ. കന്നഡ താരം യഷ് റോക്കി ഭായിയായി എത്തുന്ന ബഹുഭാഷാ ചിത്രത്തിലെ ഏറ്റവും പുതിയ പ്രൊമോഷൻ പോസ്റ്ററാണ് ഇപ്പോൾ തരംഗമാകുന്നത്. കെജിഎഫ് ഒന്നാം ഭാഗം മുതലുള്ള റോക്കി ഭായ്‌യുടെ കഥ ഒരു പത്രവാർത്തയാക്കിയാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്‌തിരിക്കുന്നത്. കെജിഎഫ് സിനിമ പുറത്തിറങ്ങുന്ന കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഇംഗ്ലീഷിലും പത്രക്കുറിപ്പിന്‍റെ ഡിസൈനിലുള്ള പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്.
റോക്കിയുടെ ചരിത്രം പത്രവാർത്തകളിലൂടെ...
കെജിഎഫ് സിനിമ പുറത്തിറങ്ങുന്ന കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഇംഗ്ലീഷിലുമാണ് പത്രമാതൃകയിൽ പോസ്റ്റർ റിലീസ് ചെയ്‌തിരിക്കുന്നത്. "കെജിഎഫ് യുഗത്തിലൂടെ പുനർജീവിക്കുമ്പോൾ..." എന്ന കാപ്ഷനിലാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചത്.
കെജിഎഫ് സമയം എന്നാണ് പത്രത്തിന്‍റെ പേര്. ഇന്നത്തെ തിയതിയിൽ പ്രസിദ്ധീകരിച്ചതാണെങ്കിലും കാലങ്ങൾ പഴക്കമുള്ള ഒരു പത്രപേജാണ് പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുള്ളത്. പത്രത്തിന്‍റെ ആദ്യപേജിലെ എല്ലാ പേജുകളും റോക്കി ഭായ്‌യുടെ ചരിത്രം പറയുന്നു. മരിക്കുമ്പോൾ നീയൊരു സമ്പന്നനും അതിശക്തനുമാകണമെന്ന അമ്മ തന്ന ഉപദേശം, റോക്കി എന്ന ബ്രാന്‍റിന്‍റെ ഉദയം തുടങ്ങി സിനിമയുടെ ഓരോ ഭാഗവും പത്രത്തില്‍ വിവിധ ആർട്ടിക്കിളുകളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. "കെജിഎഫ് യുഗത്തിലൂടെ പുനർജീവിക്കുമ്പോൾ..." എന്ന കാപ്ഷനിലാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചത്.
റോക്കി ഭായിക്കും അധീരക്കുമായി കാത്തിരിക്കുന്ന ഇന്ത്യയെമ്പാടുമുള്ള പ്രേക്ഷകർക്ക് കെജിഎഫ് ടീം പുറത്തുവിട്ട വേറിട്ട പോസ്റ്റർ കൂടുതൽ ഹരം പകരുന്നു. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിൽ പിരീഡ് ഡ്രാമയായി ഒരുക്കുന്ന കെജിഎഫ്; ചാപ്റ്റര്‍ 2 സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. ഹോംബാലെ ഫിലിംസാണ് നിർമാണം.