VicKat Haldi Ceremony : രാജ്യശ്രദ്ധ ആകര്‍ഷിച്ച ബോളിവുഡിലെ താര വിവാഹമായിരുന്നു വിക്കി കൗശല്‍-കത്രീന കെയ്‌ഫ് ദമ്പതികളുടേത്. ഡിസംബര്‍ ഒന്‍പതിന് രാജസ്ഥാനിലെ ആഡംബര ഹോട്ടലിലായ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയിലെ സാവായ് മധോപൂരില്‍ വച്ചായിരുന്നു ഈ താര വിവാഹം.
Vicky Katrina wedding stills : കഴിഞ്ഞ ദിവസം തങ്ങളുടെ വിവാഹത്തിലെ ആദ്യ ചിത്രവുമായി വിക്കിയും കത്രീനയും രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഹല്‍ദി ആഘോഷ ചടങ്ങുകളുടെ ചിത്രങ്ങളുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇരുവരും. വിക്കിയും കത്രീനയും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള സ്വകാര്യ ചടങ്ങായിരുന്നു ഇത്.
ശുകിര്‍, സബിര്‍, ഖുഷി (നന്ദി, ക്ഷമ, സന്തോഷം) എന്ന അടിക്കുറിപ്പോടുകൂടിയാണ് കത്രീനയും വിക്കിയും ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ഇതിനകം കത്രീന പങ്കുവച്ച ചിത്രത്തിന് 3,844,000 ലൈക്കുകളും, വിക്കി കൗശല്‍ പങ്കുവച്ച ചിത്രത്തിന് 2,819,295 ലൈക്കുകളും ലഭിച്ചു.