മുംബൈ : ബോളിവുഡിലെ ഇന്നത്തെ ഏറ്റവും ചൂടേറിയ ചർച്ചാവിഷയം വിക്കി കൗശലിന്‍റെയും കത്രീന കൈഫിന്‍റെയും വിവാഹമാണ്. ഇരുവരും ഒരു വർഷത്തോളമായി പ്രണയത്തിലാണെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും പരസ്യമായി പ്രതികരിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല.
എന്നാൽ ഡിസംബർ 7 മുതൽ 9 വരെ രാജസ്ഥാനിൽ നടക്കുന്ന ചടങ്ങിൽ 38കാരിയായ കത്രീനയും 33കാരനായ വിക്കി കൗശലും വിവാഹിതരാകുമെന്ന് ബോളിവുഡ് വൃത്തങ്ങൾ പറയുന്നു. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.
സിനിമ താരങ്ങൾക്കായി വിവാഹം കഴിഞ്ഞയുടൻ ഇരുവരും ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്നും വിവരമുണ്ട്. സവായ് മധോപൂരിലെ ചൗത് കാ ബർവാര ടൗണിലെ സിക്‌സ് സെൻസ് ഫോർട്ടിലാണ് വിവാഹമെന്നാണ് റിപ്പോർട്ടുകൾ.