ബോളിവുഡ് യുവ നടന്‍ കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. സത്യനാരായണ്‍ കി കഥ എന്നാണ് ചിത്രത്തിന്‍റെ പേര്. സംഗീതവും പ്രണയവുമെല്ലാം കോര്‍ത്തിണക്കിയാണ് സത്യനാരായണ കി കഥ ഒരുക്കുന്നത്.
ദേശീയ പുരസ്‌കാര ജേതാവായ സമീര്‍ വിദ്വന്‍സാണ് സംവിധാനം. സാജിദ് നദിയവാലയാണ് ചിത്രം നിര്‍മിക്കുന്നത്. കാര്‍ത്തിക്കും സാജിദും ആദ്യമായി ഒരു സിനിമയ്‌ക്ക് വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കാര്‍ത്തിക്ക് ആര്യന്‍റെ വാക്കുകള്‍
'2019ലെ മറാത്തി ചിത്രം ആനന്ദി ഗോപാൽ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ സമീർ വിദ്വാൻസിന്‍റെ ആദ്യ ബോളിവുഡ് സിനിമ സത്യനാരായൺ കി കഥയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോകുന്നു. ഹൃദയത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന കഥയാണ്' ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ട് കൊണ്ട് കാര്‍ത്തിക് കുറിച്ചു.
ലൂക്കാ ചുപ്പി, പ്യാര്‍ കി പുഞ്ച്‌നാമ എന്നീ പ്രണയ ചിത്രങ്ങള്‍ ശേഷം കാര്‍ത്തിക് നായകനാകുന്ന പ്രണയ ചിത്രം കൂടിയാണ് സത്യനാരായൺ കി കഥ. അതേസമയം ചിത്രത്തിലെ നായികയാരാകും എന്നത് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല.
Also read:നക്ഷത്രയുടെ പന്ത്രണ്ടാം പിറന്നാള്‍ ആഘോഷമാക്കി താര കുടുംബം
നെറ്റ്‌ഫ്‌ളിക്‌സ് ഹൊറര്‍ ത്രില്ലര്‍ ധമാക്ക, ഹൊറര്‍ കോമഡി ഭൂല്‍ ഭൂലയ്യ 2 എന്നിവയാണ് ഇനി റിലീസിനെത്താനുള്ള കാര്‍ത്തിക്ക് ആര്യന്‍ സിനിമകള്‍.