യുവ ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍റെ ഹീറോ മറ്റാരുമല്ല, നമ്മുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പി.ബി നൂഹാണ്. ദുരന്തമുഖങ്ങളെയും കൊവിഡ് പ്രവർത്തനങ്ങളെയും അതിജീവിക്കുന്ന കേരളത്തിലെ പ്രവർത്തനങ്ങളെ കുറിച്ച് കലക്‌ടറുമായി താരം നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തിൽ ആണ് കാര്‍ത്തിക് ആര്യന്‍ അദ്ദേഹത്തെ ഹീറോ എന്ന് അഭിസംബോധന ചെയ്‌തത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എങ്ങനെയാണ് കേരളം ഇത്രയും മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതെന്നും പത്തനംതിട്ടയില്‍ ഇതിന്‍റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും ജില്ലാ കലക്‌ടറിനോട് കാര്‍ത്തിക് ചോദിക്കുന്നുണ്ട്. കേരളത്തിന്‍റെ സാക്ഷരതയും നിർദേശങ്ങൾക്ക് അനുസരിച്ച് പൊതുജനങ്ങൾ സഹകരിക്കുന്നതും കൊവിഡിനെതിരായ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നുവെന്ന് കോകി പൂഛേഗാ എന്ന പരിപാടിയുടെ ഭാഗമായിട്ടുള്ള അഭിമുഖത്തിൽ പി.ബി നൂഹ് മറുപടി നൽകി.
പി.ബി നൂഹ് എന്‍റെ ഹീറോ: കലക്‌ടറുമായുള്ള കാർത്തിക് ആര്യന്‍റെ അഭിമുഖം വൈറൽ - online interview
കൊറോണക്ക് പി.ബി നൂഹിനെ പേടിയാണെന്നും താങ്കളൊരു ഹീറോയാണെന്നും കാർത്തിക് ആര്യൻ കോകി പൂഛേഗാ എന്ന പരിപാടിയുടെ ഭാഗമായി അഭിമുഖത്തിൽ പത്തനംതിട്ട കലക്‌ടറിനോട് പറഞ്ഞു.
നൂഹ് നിങ്ങളാണെന്‍റെ ഹീറോ എന്ന് മലയാളത്തില്‍ എങ്ങനെ പറയും എന്ന് കാർത്തിക് ചോദിച്ചപ്പോൾ കാര്‍ത്തിക് ആര്യനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ എന്നാണ് കലക്‌ടർ മറുപടി നൽകിയത്. മലയാളം അറിയില്ലെങ്കിലും താൻ ചോദിച്ചതിനുള്ള ഉത്തരമല്ല കിട്ടിയതെന്ന് യുവനടൻ മനസിലാക്കി. കൊറോണക്ക് പി.ബി നൂഹിനെ പേടിയാണെന്നും താങ്കളൊരു ഹീറോയാണെന്നും കാർത്തിക് ആര്യൻ കലക്‌ടറിനെ അഭിനന്ദിച്ചു. എന്നാൽ, താനൊരു ഉദ്യോഗസ്ഥൻ മാത്രമാണെന്ന് പി.ബി നൂഹ് വ്യക്തമാക്കി. അഭിമുഖത്തിന് ശേഷം അക്ഷയ് കുമാര്‍ കലക്‌ടറിനെ വച്ച് ഒരു സിനിമ എടുക്കും എന്നും അങ്ങനെ വന്നാൽ അതിന്‍റെ പകര്‍പ്പവകാശം തനിക്ക് തരണമെന്നും താരം ആവശ്യപ്പെട്ടു. ബോളിവുഡ് ഫാഷൻ ഐക്കൺ കൂടിയായ കാർത്തിക് ആര്യൻ കലക്‌ടർ പി.ബി നൂഹുമായ നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്.