Ban on Akshay's Prithviraj: അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചരിത്ര സിനിമയായ 'പൃഥ്വിരാജി'ന്‍റെ റിലീസ് നിരോധിക്കണമെന്ന് കര്‍ണി സേന. 'പൃഥ്വിരാജി'ന്‍റെ റിലീസിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടോ എന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു.
Karni Sena seeks ban on Akshay Kumar Prithviraj: ചിത്രത്തിന്‍റെ റിലീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വ്യാഴാഴ്‌ചയാണ് കോടതിയുടെ ഉത്തരവ്. ഫെബ്രുവരി 21ന് ഈ കേസിലെ വാദം കേൾക്കാൻ കോടതി നിശ്ചയിച്ചു. കർണി സേനയുടെ വൈസ് പ്രസിഡന്‍റ് സംഗീത സിംഗ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ജസ്‌റ്റിസ് എ.ആർ. മസൂദി, ജസ്‌റ്റിസ് എൻ.കെ. ജൗഹ്രി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹിന്ദു ചക്രവർത്തിയായ പൃഥ്വിരാജിനെ ചിത്രത്തില്‍ മോശമായി അവതരിപ്പിക്കുന്നുവെന്നും അത് വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് പൃഥ്വിരാജിന്‍റെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ചിത്രത്തിന്‍റെ പ്രിവ്യൂ തന്നെ വിവാദമാണെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം.