Karikku actor Arjun engaged : 'കരിക്കി'ലൂടെ പ്രേക്ഷകര ഹൃദയങ്ങളില്‍ ഇടംപിടിച്ച അര്‍ജുന്‍ രത്തന്‍റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. അര്‍ജുന്‍റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
Arjun engaged with Shikha Manoj : താരം തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 'ഇറ്റ്‌സ് ഒഫീഷ്യല്‍' എന്ന അടിക്കുറിപ്പോടെയാണ് അര്‍ജുന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വടകര സ്വദേശി ശിഖ മനോജ് ആണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്.
Engagement wishes to Arjun Ratan : കരിക്ക് താരങ്ങളെല്ലാം അര്‍ജുന്‍റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് അര്‍ജുന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ആദില്‍ എബ്രഹാം, എലീന പടിക്കല്‍, മിഥുന്‍ മാനുവല്‍ തോമസ്, ശൃദ്ധ, രശ്‌മി സോമന്‍, സിതാര കൃഷ്‌ണകുമാര്‍ തുടങ്ങിയവര്‍ അര്‍ജുന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു.