കൊച്ചി:പുരാവസ്‌തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്‍റെ ശേഖരത്തില്‍ ബോളിവുഡ് നടി കരീന കപൂറിന്‍റെ പേരിലുള്ള കാറും. കരീനയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു ആഡംബര കാർ മോൻസണിന്‍റെ കൈവശം കണ്ടെത്തിയതിനെ തുടർന്നാണ് കേസുമായി ബന്ധപ്പെട്ട് താരത്തിന്‍റെ പേരും ഉയർന്നു വരുന്നത്.
മോൻസണിന്‍റെ കൈവശം കണ്ടെത്തിയ പോർഷെ ബോക്‌സ്റ്റർ കാർ കരീനയുടെ പേരിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ കരീനയുടെ അച്ഛൻ രൺധീർ കപൂറിന്‍റെ പേരും ബാന്ദ്രയിലെ വിലാസവും രേഖപ്പെടുത്തിയിട്ടുണ്ട്.