ബോളിവുഡ് താരദമ്പതികളായ സെയ്‌ഫ് അലിഖാന്‍റേയും കരീന കപൂറിന്‍റേയും രണ്ടാമത്തെ കുഞ്ഞിന്‍റെ പേര് നടിയുടെ അച്ഛനും നടനുമായ രൺദീർ കപൂർ വെളിപ്പെടുത്തിയ വാർത്ത വലിയ സ്വീകാര്യതയോടെ ആരാധകർ ഏറ്റെടുത്തിരുന്നു. ജെ എന്നാണ് രണ്ടാമത്തെ ആൺകുട്ടിയുടെ പേരെന്നും ഇരുമ്പ് എന്നാണ് ഇതിന് അർഥമെന്നുമാണ് രൺദീർ പറഞ്ഞത്.
എന്നാല്‍ കരീന- സെയ്‌ഫ് ദമ്പതികളുടെ ഇളയമകന്‍റെ പേര് ജെ എന്ന് അല്ലെന്നും ജഹാംഗീര്‍ എന്നാണെന്നും കരീനയുടെ അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്‌തകത്തിൽ വിശദമാക്കുന്നു. പ്രഗ്നന്‍സി ബൈബിള്‍ എന്ന ടൈറ്റിലിൽ പുറത്തിറങ്ങിയ പുസ്‌തകത്തിലാണ് രണ്ടാമത്തെ കുട്ടിയുടെ പേരിന്‍റെ സ്ഥാനത്ത് ജഹാംഗീര്‍ എന്ന് കുറിച്ചിരിക്കുന്നത്.