മുംബൈ : സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന നെറ്റ്‌ഫ്ലിക്‌സ് ചിത്രത്തിലൂടെ ഒടിടിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് താര സുന്ദരി കരീന കപൂര്‍. 2005ലെ ജപ്പാനീസ് ബെസ്‌റ്റ് സെല്ലര്‍ 'ദ ഡിവോഷന്‍ ഓഫ് സസ്‌പെക്‌ട് എക്‌സി'നെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് കരീന വേഷമിടാനൊരുങ്ങുന്നത്.
Kareena Kapoor OTT debut: ദുരൂഹ കൊലപാതക കഥ പറയുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ജയ്‌ദീപ് അഹ്ലാവറ്റ്, വിജയ് വര്‍മ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. കെയ്‌ഗോ ഹിഗാഷിനോയുടെ നോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന സിനിമയില്‍ താന്‍ ആവേശഭരിതനാണെന്ന് സംവിധായകന്‍ ഘോഷ് പറഞ്ഞു. വിദ്യ ബാലന്‍റെ 'കഹാനി', തപ്‌സി പന്നുവിന്‍റെ 'ബദ്‌ല' എന്നീ ത്രില്ലര്‍ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഘോഷ്.
Director Ghosh about his Netflix movie:'ഡിവോഷന്‍ ഒരുപക്ഷേ താന്‍ വായിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പ്രണയകഥയായിരിക്കും. അത് സിനിമയാക്കാന്‍ അവസരം ലഭിച്ചത് ഒരു ബഹുമതിയാണ്. കൂടാതെ കരീന കപൂര്‍, ജയ്‌ദീപ്, വിജയ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ഇതില്‍ കൂടുതല്‍ എന്താണ് ഒരാള്‍ക്ക് ചോദിക്കാന്‍ കഴിയുക.' -സംവിധായകന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
Kareena Kapoor about her OTT debut: 'മികച്ച കഥയും മികച്ച സംവിധായകനും കഴിവുറ്റ അഭിനേതാക്കളും അണിയറപ്രവർത്തകരും എല്ലാം കൊണ്ടും മികച്ചതാണീ ചിത്രം. സുജോയ്, ജയ്‌ദീപ്, വിജയ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള കാത്തിരിപ്പിലാണ് ഞാന്‍. ഈ ബെസ്‌റ്റ് സെല്ലര്‍ പുസ്‌തകം ജീവസുറ്റതാക്കുന്നത് കാണാന്‍ തനിക്ക് ഇനിയും കാത്തിരിക്കാനാകില്ല' - 41 കാരിയായ നടി കരീന കപൂര്‍ പറഞ്ഞു.