ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ ആത്മഹത്യക്ക് ശേഷം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ താരത്തിന്‍റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ബോളിവുഡ് സിനിമാ മേഖലക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് അടക്കമുള്ള വിവാദങ്ങളും ഉയര്‍ന്നിരുന്നു. ആരോപണങ്ങളില്‍ അന്വേഷണവും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ താന്‍ പ്രവര്‍ത്തിക്കുന്ന സിനിമാ മേഖലയെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കരീന കപൂര്‍. ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനായി സുശാന്തിന്‍റെ മരണം ഉപയോഗിച്ചുവെന്ന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയെയാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പിന്തുണച്ചത്. അപകീര്‍ത്തി പ്രചാരണങ്ങള്‍ക്കെതിരെ പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചാണ് കരീന ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരിക്കുന്നത്. നിര്‍മാതാവും സംവിധായികയുമായ സോയ അക്തറും പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ല: കരീന കപൂര്‍ - കരീന കപൂര്‍
ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനായി സുശാന്തിന്‍റെ മരണം ഉപയോഗിച്ചുവെന്ന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയെയാണ് നടി കരീന കപൂര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പിന്തുണച്ചത്
ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ല-കരീന കപൂര്‍
കരീനക്ക് പുറമെ വിദ്യ ബാലന്‍, ദിയ മിര്‍സ, നിമ്രത് കൗര്‍, ബിപാഷ ബസു, ഹര്‍സല്‍ മേത്ത, രാം ഗോപാല്‍ വര്‍മ എന്നിവരും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സുശാന്തിന്‍റെ മരണം ചലച്ചിത്ര മേഖലയെയും അതിലെ അംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ഉപകരണമായി ഉപയോഗിച്ചുവെന്ന് പ്രസ്താവനയില്‍ പറയുന്നു. മറ്റെല്ലാ വ്യവസായങ്ങളെയും പോലെ സിനിമാ മേഖലയിലും കുറവുള്ളവരുണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.