കരണ്‍ ജോഹറിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും വലിയ പ്രൊജക്റ്റ് ആണ് ചരിത്രകഥ പറയുന്ന ബോളിവുഡ് ചിത്രം 'തക്ത്'. രണ്‍വീര്‍ സിങ്ങിനൊപ്പം ആലിയ ഭട്ട്, ജാന്‍വി കപൂര്‍, അനിൽ കപൂർ, വിക്കി കൗശൽ, കരീന കപൂര്‍ ഖാന്‍, ഭൂമി പട്‌നേക്കർ എന്നിവരും അണിനിരക്കുന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും. റിലീസ് തിയതിക്കൊപ്പം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്.
നാലു വർഷങ്ങണക്ക് ശേഷം കരണ്‍ ജോഹറിന്‍റെ ചിത്രം; 'തക്തി'ന്‍റെ റിലീസ് പ്രഖ്യാപിച്ചു - തക്തിന്‍റെ റിലീസ്
'തക്തി'ൽ വിക്കി കൗശൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബായി വേഷമിടുമ്പോൾ രൺവീർ സിങ് ഔറംഗസീബിന്‍റെ ജ്യേഷ്‌ഠൻ ഡാരയുടെ കഥാപാത്രമാണ് ചെയ്യുന്നത്.
'തക്തി'ന്‍റെ റിലീസ്
2016ൽ റിലീസ് ചെയ്‌ത 'എ ദിൽ ഹെ മുഷ്‌കിലി'ന് ശേഷം കരൺ ജോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തക്തിൽ സിംഹാസനത്തിന് വേണ്ടി സഹോദരങ്ങൾ തമ്മിലുണ്ടാകുന്ന ശത്രുത പ്രമേയമാക്കുന്നു. ഹിരോ യഷ് ജോഹര്‍, കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത എന്നിവര്‍ ചേര്‍ന്നാണ് തക്ത് നിർമിക്കുന്നത്. സിനിമയിൽ, വിക്കി കൗശൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബായി വേഷമിടുമ്പോൾ രൺവീർ സിങ് ഔറംഗസീബിന്‍റെ ജ്യേഷ്‌ഠൻ ഡാരയുടെ കഥാപാത്രമാണ് ചെയ്യുന്നത്.