കേരളം

kerala

ETV Bharat / sitara

ക്യാപ്റ്റന്‍ വിക്രം ബാത്രയായി സിദ്ധാര്‍ഥ് മല്‍ഹോത്ര; ഷേര്‍ഷയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് കരണ്‍ ജോഹര്‍ - Siddharth Malhotra

ഇന്ത്യക്ക് വേണ്ടി 24 ആം വയസിൽ പൊരുതി മരിച്ച് ഏറ്റവും വലിയ സൈനിക ബഹുമതിയായ പരമവീര ചക്രം നേടിയ വീര യോദ്ധാവ് ക്യാപ്‌റ്റൻ വിക്രം ബത്രയുടം ജീവിത കഥയാണ് ഷേര്‍ഷാ പറയുന്നത്

Karan Johar Unveils 'Shershaah' Posters On Lead Actor Siddharth Malhotra's 35th Birthday  ക്യാപ്റ്റന്‍ വിക്രം ബാത്രയായി സിദ്ധാര്‍ഥ് മല്‍ഹോത്ര  ഷേര്‍ഷയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് കരണ്‍ ജോഹര്‍  Karan Johar Unveils Shershaah  Siddharth Malhotra  Karan Johar
ക്യാപ്റ്റന്‍ വിക്രം ബാത്രയായി സിദ്ധാര്‍ഥ് മല്‍ഹോത്ര; ഷേര്‍ഷയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് കരണ്‍ ജോഹര്‍

By

Published : Jan 17, 2020, 8:00 AM IST

സിദ്ധാര്‍ഥ് മല്‍ഹോത്രയെ കേന്ദ്രകഥാപാത്രമാക്കി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഷേര്‍ഷായുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. സിദ്ധാര്‍ഥിന്‍റെ 34 ആം പിറന്നാള്‍ ദിനമായ ഇന്നലെയാണ് ആരാധകര്‍ക്കായി പോസ്റ്റര്‍ പുറത്തുവിട്ടത്. ക്യാപ്റ്റന്‍ വിക്രം ബാത്രാ എന്ന ആര്‍മി ഓഫീസറായാണ് ചിത്രത്തില്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയെത്തുന്നത്.

ഇന്ത്യക്ക് വേണ്ടി 24 ആം വയസിൽ പൊരുതി മരിച്ച് ഏറ്റവും വലിയ സൈനിക ബഹുമതിയായ പരമവീര ചക്രം നേടിയ വീര യോദ്ധാവാണ് ക്യാപ്‌റ്റൻ വിക്രം ബത്ര. 1999ലെ കാർഗിൽ യുദ്ധത്തിലെ വീരോചിതമായ സേവനത്തിനാണ് മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ക്യാപ്‌റ്റൻ വിക്രം ബത്രയുടെ ജീവിതമാണ് ഷേര്‍ഷായിലൂടെ വെള്ളിത്തിരയില്‍ എത്തുക.

കിയാര അധ്വാനിയാണ് ചിത്രത്തില്‍ സിദ്ധാര്‍ഥിന്‍റെ നായിക. ഈ വര്‍ഷം ജൂലൈ 3ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വര്‍ധനാണ്. ഒരു യുദ്ധത്തിന്‍റെ പ്രതീതി സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ് ഫസ്റ്റ്ലുക്ക്. കരണ്‍ ജോഹറും ഷബീര്‍ ബോക്സ് വാലയും ചേര്‍ന്നാണ് നിര്‍മാണം.

ABOUT THE AUTHOR

...view details