കേരളം

kerala

ETV Bharat / sitara

ചരിത്രനായകൻ ബിഗ് സ്ക്രീനിലേക്ക്; സി. ശങ്കരൻ നായരുടെ സിനിമയുമായി കരൺ ജോഹർ - ശങ്കരൻ നായർ കരൺ സിംഗ് ത്യാഗി വാർത്ത

ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലക്കെതിരെ പ്രതികരിച്ചുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ കീഴിലുള്ള തന്‍റെ ഉന്നതമായ ഉദ്യോഗം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യമുഖത്തിൽ പങ്കാളിയായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം സിനിമയാക്കുന്നു. കരൺ ജോഹറിനൊപ്പം അപൂർവ മെഹ്‌തും ആനന്ദ് തിവാരിയും ചേർന്ന് നിർമിക്കുന്ന ബയോപിക് ചിത്രം കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്യും.

film on c sankaran nair legal battle news update  karan johar film c sankaran nair news  biopic c sankaran nair news latest  karan johar chettur sankaran nair news  ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല വാർത്ത  ജാലിയൻ വാലാ ബാഗ് സി ശങ്കരൻ നായർ വാർത്ത  ചേറ്റൂർ ശങ്കരൻ നായർ ബയോപിക് വാർത്ത  കരൺ ജോഹർ ശങ്കരൻ നായർ വാർത്ത  ശങ്കരൻ നായർ ബ്രിട്ടീഷ് ഇന്ത്യ മലയാളി വാർത്ത  ശങ്കരൻ നായർ കരൺ സിംഗ് ത്യാഗി വാർത്ത  viceroy’s executive council shankaran nair news
കരൺ ജോഹർ

By

Published : Jun 29, 2021, 2:10 PM IST

Updated : Jun 29, 2021, 3:31 PM IST

ഹൈദരാബാദ്: 1919, ഏപ്രിൽ 13... ചുറ്റിലും കെട്ടിമറച്ച ആ തുറസായ മൈതാനത്തിലേക്ക് സ്വാതന്ത്ര്യം സ്വാതന്ത്ര്യമെന്ന് വിളിച്ചുപറഞ്ഞ ഭാരതീയർക്ക് മേൽ കൊളോണിയൽ യന്ത്രത്തോക്കുകൾ മുരണ്ടു... അമൃതസറിലെ ഈ സമരഭൂമിയിലേക്ക് ഇരച്ചെത്തിയ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയറും സംഘവും, നിരപരാധികൾക്ക് നേരെ നിറയൊഴിച്ച് നിമിഷങ്ങൾക്കുള്ളിൽ അവിടം രക്തക്കളമായി.... ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണമായ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലക്ക് പിന്നാലെ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ കീഴിലുള്ള തന്‍റെ ഉന്നതമായ ഉദ്യോഗം വലിച്ചെറിഞ്ഞ് തന്‍റെ പ്രതിഷേധമറിയിക്കുകയായിരുന്നു ചേറ്റൂർ ശങ്കരൻ നായർ.

ഇന്നത്തെ കേന്ദ്ര കാബിനറ്റ് മന്ത്രിമാരുടെ പദവിക്ക് തുല്യമായ ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലറായിരുന്നു മലയാളിയായ സി ശങ്കരൻ നായർ. ബ്രിട്ടീഷ് ഭരണത്തിലെ പാളിച്ചകളും പോരായ്മകളും തന്‍റെ അധികാരിയായ വൈസ്രോയിയുടെ മുഖത്ത് നോക്കി പറയാൻ മടിച്ചിരുന്നില്ല അദ്ദേഹം.

ഉന്നതമായ ഔദ്യോഗിക പദവി വിട്ടെറിഞ്ഞ് മദ്രാസിലേക്കയാൾ മടങ്ങിയത് വെറുമൊരു രോഷപ്രകടനമായി മാത്രം ഒതുങ്ങിയിരുന്നില്ല. സ്വാതന്ത്ര്യത്തിനുള്ള ആദ്യചുവടായി പത്രത്തിന്‍റെ സെൻസർഷിപ്പും പഞ്ചാബിൽ പ്രാബല്യത്തിലുണ്ടായിരുന്ന സൈനിക നിയമവും അവസാനിപ്പിക്കാൻ വെള്ളക്കാരന് വഴങ്ങേണ്ടി വന്നതും ശങ്കരൻ നായരുടെ രാജിയുടെ ഫലമായിരുന്നു.

സി. ശങ്കരൻ നായർ കരൺ ജോഹറിന്‍റെ നിർമാണത്തിൽ അഭ്രപാളിയിലേക്ക്

വർഷങ്ങൾക്കിപ്പുറം സ്വാതന്ത്ര്യ സമരത്തിന്‍റെ ആ ധീരമുഖത്തെ അഭ്രപാളിയിൽ അവതരിപ്പിക്കുകയാണ് ബോളിവുഡിലെ പ്രശസ്‌ത സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. കരൺ സിംഗ് ത്യാഗിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കരൺ ജോഹറിനൊപ്പം അപൂർവ മെഹ്‌തും ആനന്ദ് തിവാരിയും ചിത്രത്തിന്‍റെ നിർമാണത്തിൽ പങ്കാളികളാകുന്നു.

"ചരിത്രകാരനായ സി. ശങ്കരൻ നായരുടെ അറിയപ്പെടാത്ത കഥ, ബിഗ് സ്‌ക്രീനിൽ എത്തിക്കുന്നതിൽ അതിയായ ആവേശവും ബഹുമാനവുമുണ്ട്," കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കാമെന്നും കരൺ ജോഹർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Also Read: ശ്രീ ശ്രീ രവിശങ്കറിന്‍റെ ബയോപിക്, ടൈറ്റില്‍ റിലീസ് ചെയ്‌ത് കരണ്‍ ജോഹര്‍

സി. ശങ്കരൻ നായരുടെ ചെറുമകൻ രഘു പാലത്തും ഭാര്യ പുഷ്പ പാലത്തും എഴുതിയ 'ദി കേസ് ദാറ്റ് ഷൂക്ക് ദി എമ്പയർ' എന്ന പുസ്തകത്തിനെ ആസ്പദമാക്കിയാണ് ബയോപിക് ചിത്രമൊരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അഭിനേതാക്കളെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ അടുത്ത് തന്നെ ഉണ്ടാകുമെന്നും നിർമാതാക്കൾ അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ആദ്യമലയാളി അധ്യക്ഷൻ പദവി

ബ്രിട്ടീഷ് ഭരണാധികാരികൾക്ക് നേരെ നിന്ന് പ്രതികരിച്ച മുഖമായി മാത്രമല്ല സി. ശങ്കരൻ നായരെ ഇന്ത്യൻ സാമൂഹിക- രാഷ്‌ട്രീയത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഒരേയൊരു മലയാളി അധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായർ മദ്രാസ് സർക്കാരിന്‍റെ അഡ്വക്കേറ്റ് ജനറലായി നിയമിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനുമാണ്. 1907ലാണ് അദ്ദേഹം സ്ഥാനാരോഹണം ചെയ്തത്. പിന്നീട്, മദ്രാസ് ഹൈക്കോടതിയുടെ ജഡ്‌ജിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1934 ഏപ്രിൽ 22ന് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചേറ്റൂർ ശങ്കരൻ നായർ അന്തരിച്ചു.

Last Updated : Jun 29, 2021, 3:31 PM IST

ABOUT THE AUTHOR

...view details