കേരളം

kerala

ETV Bharat / sitara

നിങ്ങള്‍ക്ക് ധൈര്യമുണ്ടോ...? എങ്കില്‍ തയ്യാറായിക്കോളൂ; ഭൂത് ട്രെയിലര്‍ എത്തി - ഹൊറർ ഫ്രാഞ്ചൈസി

കരൺ ജോഹർ നിർമിച്ചിരിക്കുന്ന ഹൊറർ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ഭൂത്; ദി ഹോണ്ടട് ഷിപ്പ്. ഭാനുപ്രതാപ് സിംഗാണ് ചിത്രത്തിന്‍റെ സംവിധാനം

Karan shares Bhoot: The Haunted Ship  Karan Johar  Karan Johars latest news  Bhoot: The Haunted Ship  KJo  നിങ്ങള്‍ക്ക് ധൈര്യമുണ്ടോ...? എങ്കില്‍ തയ്യാറായിക്കോളൂ; ഭൂത് ട്രെയിലര്‍ എത്തി  ഭൂത്; ദി ഹോണ്ടട് ഷിപ്പ്  കരൺ ജോഹർ  ഹൊറർ ഫ്രാഞ്ചൈസി  ഭാനുപ്രതാപ് സിങ്
നിങ്ങള്‍ക്ക് ധൈര്യമുണ്ടോ...? എങ്കില്‍ തയ്യാറായിക്കോളൂ; ഭൂത് ട്രെയിലര്‍ എത്തി

By

Published : Feb 3, 2020, 6:57 PM IST

ഉറിക്ക് ശേഷം വിക്കി കൗശല്‍ കേന്ദ്രകഥാപാത്രമാകുന്ന ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ ചിത്രം ഭൂത്; ദി ഹോണ്ടട് ഷിപ്പിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. തീരത്ത് അടിയുന്ന അനാഥമായൊരു പഴക്കം ചെന്ന കപ്പലും അതിന് പിറകിലെ ദുരൂഹതകളുമാണ് ചിത്രം പറയുന്നത്. രണ്ട് മിനിറ്റും അമ്പത്തിരണ്ട് സെക്കന്‍റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഉള്ളില്‍ ഭയം ജനിപ്പിച്ചാണ് അവസാനിപ്പിക്കുന്നത്. ഭൂമി പട്നേക്കറാണ് ചിത്രത്തിലെ നായിക.

കരൺ ജോഹർ നിർമിച്ചിരിക്കുന്ന ഹൊറർ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ഭൂത്. ഭാനുപ്രതാപ് സിംഗ് സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധാർഥ് കപൂറും അശുതോഷും മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. പ്രശാന്ത് പിള്ള, റാം സമ്പത്ത്, തനിഷ് ബാഗ്ചി എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി 21ന് ചിത്രം തിയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details