Ranbir Kapoor Alia Bhatt Brahmastra : നാളേറെയായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് 'ബ്രഹ്‌മാസ്‌ത്ര'. യഥാര്‍ഥ ജീവിതത്തില്‍ ഒന്നിക്കാനൊരുങ്ങുന്ന താര ജോഡികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ബ്രഹ്‌മാസ്‌ത്ര'. റിലീസുമായി ബന്ധപ്പെട്ട് 'ബ്രഹ്‌മാസ്‌ത്ര' എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.
Alia Bhatt was 21 when she signed Brahmastra and now she is 28 : ഇപ്പോല്‍ ചിത്രത്തെ കുറിച്ചുള്ള കരണ്‍ ജോഹറിന്‍റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ആലിയക്ക് 21 വയസുള്ളപ്പോഴാണ് 'ബ്രഹ്‌മാസ്‌ത്ര'യുടെ കരാര്‍ ഒപ്പിടുന്നതെന്നും, ആലിയക്ക് 28 തികഞ്ഞിട്ടും ചിത്രം ഇനിയും റിലീസായിട്ടില്ലെന്നുമാണ് കരണ്‍ ജോഹര്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരണ്‍ ജോഹര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Karan Johar about Ayan Mukherji : തങ്ങളുടെ ഏഴ് വര്‍ഷമാണ് ആലിയയും രണ്‍ബീറും ബ്രഹ്‌മാസ്‌ത്രയ്‌ക്കായി സമര്‍പ്പിച്ചത്. ഇത്രയും നാള്‍ ചിത്രത്തിനായി മാറ്റിവച്ച ആലിയയെയും രണ്‍ബീറിനെയും കരണ്‍ ജോഹര്‍ വാനോളം പുകഴ്‌ത്തി. ഏഴ് വര്‍ഷമായി ജീവിതത്തിലെ ഓരോ ദിനവും ജോലി ചെയ്‌തു കൊണ്ടിരിക്കുന്ന അയാന്‍ മുഖര്‍ജി എന്ന വസ്‌തുതയെ കുറിച്ച് നിങ്ങള്‍ക്കെഴുതാം. ഓരോ ദിവസവും അയാന്‍ ബ്രഹ്‌മാസ്‌ത്രയ്‌ക്കായി അവന്‍റെ രക്തവും വിയര്‍പ്പും കണ്ണീരും ഒഴുക്കുന്നത് ഞാന്‍ എന്‍റെ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടു. ഈ സിനിമയ്‌ക്കായി അയാന്‍ ഒരുപാട് കാര്യങ്ങള്‍ കണ്ടു പിടിച്ചു. അതിനായി അശ്രാന്തം പരിശ്രമിച്ചു. അയാന്‍റെ ആവേശം ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് എല്ലാം തന്ന നടന്മാരുണ്ട്. ഞാൻ രാജമൗലി സാറിനെ കണ്ടിട്ടുണ്ട്, പ്രഭാസിനെയും റാണ ദഗ്ഗുബതിയെയും കണ്ടിട്ടുണ്ട്. ബാഹുബലിക്കായി തങ്ങളുടെ ജീവിതത്തിലെ അഞ്ച് വർഷം അവര്‍ നൽകിയത് എങ്ങനെയെന്ന് അദ്ദേഹം പറയാറുണ്ട്.
Karan Johar about Alia and Ranbir Kapoor : ഏഴ് വർഷമാണ് രൺബീർ കപൂര്‍ നൽകിയത്. ചോദ്യമൊന്നും കൂടാതെ ആലിയയും ഏഴ് വര്‍ഷം സമര്‍പ്പിച്ചു. തീയതികൾ നിശ്ചയിച്ചു, ഷെഡ്യൂളുകൾ മാറി, സർക്കാരുകൾ മാറി, ബ്രഹ്മാസ്‌ത്ര മാത്രം തുടരുന്നു... അത് ഇപ്പോഴും തുടരുന്നു, സിനിമയ്‌ക്കൊപ്പം ആ കുട്ടിയും വളര്‍ന്നു. ബ്രഹ്മാസ്‌ത്രയിലൂടെയാണ് ആലിയ വളർന്നത്. സിനിമയിൽ ഒപ്പിടുമ്പോൾ അവൾക്ക് 21 വയസ്സായിരുന്നു. ഇപ്പോള്‍ അവൾക്ക് 28 വയസ്സ്. സിനിമ റിലീസ് ചെയ്യുമ്പോൾ അവൾക്ക് 29 വയസ്സ് ആകും. ഈ സിനിമയിലൂടെ അവള്‍ വളർന്നു. പുതുമുഖമായി വന്ന് ഇപ്പോള്‍ ഒരു മുതിര്‍ന്ന നടിയായി മാറി.