ആദ്ധ്യാത്മികാചാര്യനും, ജീവനകല എന്ന യോഗാഭ്യാസ രീതിയുടെ ആചാര്യനുമായ ശ്രീ ശ്രീ രവിശങ്കറിന്‍റെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ പുറത്തിറക്കി. ഫ്രീ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്രീ ശ്രീ, ഗുരുജി തുടങ്ങിയ പേരുകളിലും രവിശങ്കര്‍ അറിയപ്പെടുന്നുണ്ട്. വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും, സമൂഹത്തിലെ അക്രമം, രോഗം, തിന്മ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന അന്തർദേശീയ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനുമാണ് ശ്രീ ശ്രീ രവിശങ്കര്‍.
ശ്രീ ശ്രീ രവിശങ്കറിന്‍റെ ബയോപിക്, ടൈറ്റില്‍ റിലീസ് ചെയ്‌ത് കരണ്‍ ജോഹര്‍
ഫ്രീ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോണ്ടൂ ബസി സംവിധാനം ചെയ്യുന്ന സിനിമ 21 ഭാഷകളിൽ റിലീസിനെത്തും
ശ്രീ ശ്രീ രവിശങ്കറിനെ കുറിച്ച് ആരും പറഞ്ഞ് കേട്ടിട്ടില്ലാത്ത കഥയാണ് സിനിമ പറയുകയെന്ന് ചിത്രത്തിന്‍റെ ടൈറ്റില്‍ റിലീസ് ചെയ്‌തുകൊണ്ട് കരണ്‍ ജോഹര്‍ കുറിച്ചു. മോണ്ടൂ ബസി സംവിധാനം ചെയ്യുന്ന സിനിമ 21 ഭാഷകളിൽ റിലീസിനെത്തും. നൂറിലധികം രാജ്യങ്ങളിൽ ഒരേ സമയം റിലീസിനെത്തിക്കാനും അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നുണ്ട്. ശ്രീ ശ്രീ രവിശങ്കറിന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്‌തത്. നീതു.എം.ജയിന്‍, പ്രേമ സുബാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് സണ്‍ഡയല്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സിനിമ നിര്‍മിക്കുന്നത്.
Also read:രാജന്‍ പി.ദേവിന്‍റെ മകന്‍റെ ഭാര്യയുടെ ആത്മഹത്യയിൽ ആരോപണവുമായി ബന്ധുക്കൾ