ന്യൂഡൽഹി: അടുത്ത ഫലം നെഗറ്റീവാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് ഗായിക കനിക കപൂർ. ആദ്യ മൂന്ന് പരിശോധനകളിലും കൊവിഡ് പോസിറ്റീവായിരുന്നെങ്കിലും നാലാമത്തെ ടെസ്റ്റിൽ കൊവിഡില്ല എന്ന ഫലം വരുമെന്നും തനിക്ക് തന്‍റെ മക്കൾക്കും കുടുംബത്തിനുമൊപ്പം പങ്കുചേരാൻ സാധിക്കുമെന്നും കനിക ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. "സമയത്തെ ശരിയായി ചിലവഴിക്കാനാണ് ജീവിതം പഠിപ്പിക്കുന്നത്, ജീവിതത്തിന്‍റെ മൂല്യം മനസിലാക്കാൻ സമയവും." താൻ ഐസിയുവിൽ അല്ലെന്നും എല്ലാവരുടെയും കരുതലിനും പ്രാർഥനയ്‌ക്കും കടപ്പെട്ടിരിക്കുന്നുവെന്നും കനിക പറഞ്ഞു.
അടുത്ത ഫലം നെഗറ്റീവാകും: പ്രതീക്ഷ പങ്കുവെച്ച് ഗായിക കനികാ കപൂർ
ആദ്യ മൂന്ന് പരിശോധനകളിലും കൊവിഡ് പോസിറ്റീവായിരുന്നെങ്കിലും നാലാമത്തെ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവാകുമെന്ന് പ്രതീക്ഷിക്കുന്നതായി കനിക ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
കനികാ കപൂർ
വിദേശത്ത് നിന്നെത്തിയ ബോളിവുഡ് ഗായികയ്ക്ക് ഈ മാസം 20ന് നടത്തിയ പരിശോധനാ ഫലവും 23ന് നടത്തിയ രണ്ടാമത്തെ ടെസ്റ്റും പോസിറ്റീവായിരുന്നു. മാർച്ച് 27ന് നടത്തിയ അടുത്ത പരിശോധനയിലും കനിക രോഗബാധിതയാണെന്ന് തെളിഞ്ഞു. വിദേശ സന്ദർശനം നടത്തിയ ബോളിവുഡ് താരം ഇന്ത്യയിലെത്തിയതിന് ശേഷം ആഘോഷ പരിപാടികളിൽ പങ്കെടുത്തിരുന്നു. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്‌തതിനാല്‍ കനികക്കെതിരെ ലക്‌നൗ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.